നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ കാറിടിച്ച് അച്ഛനും രണ്ടു മക്കളും മരിച്ചു; അമ്മ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍, അപകടം ഇന്നു പുലര്‍ച്ചെ

ആലപ്പുഴ: നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ കാറിടിച്ച് അച്ഛനും മക്കളും അടക്കം ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു. ആലപ്പുഴ തോട്ടപ്പള്ളി കല്‍പ്പകവാടിയില്‍ ഇന്നു പുലര്‍ച്ചെ ഒരുമണിയോടുകൂടിയായിരിന്നു അപകടം. നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ കാറിടിക്കുകയായിരുന്നു. ബാബു, മക്കളായ അഭിജിത്ത് (18), അമര്‍ജിത്ത് (16), എന്നിവരാണ് മരിച്ചത്. ബാബുവിന്റെ ഭാര്യ ലിസിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അമ്പലപ്പുഴയിലെ അമ്പലത്തില്‍ ഉത്സവത്തിന് എത്തിയതായിരുന്നു ബാബുവും കുടുംബവും. തിരിച്ചുള്ള യാത്രക്കിടെയാണ് അപകടമുണ്ടായത്. ബാബുവായിരുന്നു കാര്‍ ഓടിച്ചിരുന്നത്. അപകടകാരണം വ്യക്തമായിട്ടില്ല.

pathram desk 1:
Related Post
Leave a Comment