ഇതാണ് എന്റെ ആഘോഷം; മുപ്പത്തിയൊന്നാം ജന്മദിനത്തില്‍ നടി കങ്കണ റണാവത്ത് ചെയ്യ്തത് കണ്ട് എല്ലാവരും ഞെട്ടി

അഭിനയത്തിലെയും തെരഞ്ഞെടുക്കുന്ന വേഷങ്ങളുടെയും കാര്യത്തില്‍ എപ്പോഴും വ്യത്യസ്തത സൃഷ്ടിക്കുന്ന താരമാണ് ബോളിവുഡ് നടിയായ കങ്കണ റണാവത്ത്. തന്റെ ജീവിതത്തിലും ഈ വ്യത്യസ്തത നിലനിര്‍ത്തിയാണ് ഇപ്പോള്‍ കങ്കണ സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമാകുന്നത്.ഇന്ന് തന്റെ മുപ്പത്തിയൊന്നാം പിറന്നാള്‍ ആഘോഷിക്കുന്ന താരത്തിനെത്തേടി ആശംസാ പ്രവാഹമെത്തുമ്പോള്‍ പിറന്നാളാഘോഷത്തെ വ്യത്യസ്തമാക്കുകയാണ് കങ്കണ.

എന്നാല്‍ തന്റെ മുപ്പത്തിയൊന്നാം ജന്മദിനം 31 മരങ്ങള്‍ നട്ടാണ് താരം ആഘോഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. അതിന്റെ ഭാഗമായി കഴിഞ്ഞയാഴ്ച തന്നെ മണാലിയിലെ തന്റെ പുതിയ വീട്ടില്‍ മരത്തൈകള്‍ താരം നട്ടുപിടിപ്പിക്കാന്‍ തുടങ്ങിയിരുന്നു.ഗാര്‍ഡനിംഗാണ് പിറന്നാളാഘോഷത്തിന്റെ പ്രധാന പരിപാടി. പിന്നീട് കുടുംബത്തോടൊപ്പം ഒരുമിച്ചിരുന്നുള്ള ഭക്ഷണവും. ഇത്രയുമാണ് തന്റെ ആഘോഷമെന്നും താരം പറയുന്നു.

pathram desk 2:
Related Post
Leave a Comment