‘വൃത്തിക്കേടാണ് അവര്‍ കാട്ടിക്കൂട്ടിയത്,ആ ഗാനത്തെ അവര്‍ ഒരു ഐറ്റം ഡാന്‍സാക്കി മാറ്റി’ !! ജാക്വിലിന്റെ ഏക് ദോ തീനിന് എതിരേ രൂക്ഷവിമര്‍ശനവുമായി സംവിധായകന്‍

ജാക്വിലിന്‍ ഫെര്‍ണാണ്ടസിന്റെ ഏക് ദോ തീനിന് എതിരേ രൂക്ഷ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. തേസാബ് എന്ന ചിത്രത്തിനായി മാധുരി ദീക്ഷിത് തകര്‍ത്താടിയ ഗാനം ജാക്വിലിന്‍ നശിപ്പിച്ചെന്നാണ് അവര്‍ പറയുന്നത്. ജാക്വിലിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കിക്കൊണ്ട് തേസാബിന്റെ സംവിധായകന്‍ ചന്ദ്ര തന്നെ രംഗത്തെത്തിയിരിക്കുകയാണ്. പ്രേക്ഷകരുടെ മനസ്സില്‍ ഇന്നും മങ്ങാതെ നില്‍ക്കുന്ന ഗാനത്തെ അപമാനിച്ചുവെന്നാണ് സംവിധായകന്റെ ആരോപണം. പുതിയ ഗാനത്തിനെതിരേ നിയമനടപടിക്കൊരുങ്ങുന്ന എന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

മാധുരി ദീക്ഷിതിന്റെ ഡാന്‍സ് വളരെ മനോഹരവും നിഷ്‌കളങ്കവുമാണെന്നും എന്നാല്‍ പുതിയ ഗാനത്തില്‍ അതൊരു ലൈംഗിക ചേഷ്ടയായി തരം താണെന്നുമാണ് ചന്ദ്ര പറയുന്നത്. ‘ഈ ഗാനത്തോട് അവര്‍ ഇങ്ങനെ ചെയ്തു വെന്നത് ഇപ്പോഴും എനിക്ക് വിശ്വസിക്കാനായിട്ടില്ല. കരുതിയതിനുമപ്പുറമുള്ള വൃത്തിക്കേടാണ് അവര്‍ കാട്ടിക്കൂട്ടിയത്.’

നമ്മള്‍ ചെയ്ത ഒരു നല്ല കലാസൃഷ്ടിയെ എന്തും കാട്ടിക്കൂട്ടാനാവുമെന്നും ഇതിനെ ആരും ചോദ്യം ചെയ്യില്ലെന്നുമാണ് ചന്ദ്ര പറഞ്ഞത്. ഒരു നിയമവും അതില്‍ നിന്ന് സംരക്ഷിക്കുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിന് മുന്‍പ് ദം മാരോ ദം എന്ന ഗാനവും ഇതുപോലെ നശിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

pathram desk 2:
Related Post
Leave a Comment