വാട്സ്ആപ്പില്‍ പ്രചരിച്ചത് സമാന ചോദ്യങ്ങള്‍; ചോര്‍ച്ചയില്‍ ഉരുണ്ട് കളിച്ച് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: വാട്സ്ആപ്പില്‍ പ്രചരിച്ചത് സമാനചോദ്യങ്ങളാണെന്ന വാദവുമായി സംസ്ഥാന വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി ഫിസിക്സ് പരീക്ഷാ ചോദ്യപേപ്പറുകളാണ് വാട്സ്ആപ്പ് വഴി പ്രചരിച്ചത്. ഇതുസംബന്ധിച്ച് പരാതിയില്‍ അന്വേഷണം നടക്കുകയാണെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ലെന്നു സ്ഥിരീകരിക്കാന്‍ മന്ത്രി തയ്യാറായില്ല.

സംഭവത്തില്‍ സൈബര്‍ ക്രൈം പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 21ന് നടന്ന ഫിസിക്സ് പരീക്ഷയുടെ ചോദ്യപേപ്പര്‍ വാട്സ്ആപ്പിലൂടെ പ്രചരിച്ചുവെന്നാണ് പരാതി. തൃശൂര്‍ ജില്ലാ കോ- ഓഡിനേറ്റര്‍ക്ക് ചോദ്യപേപ്പര്‍ ലഭിക്കുകയും തുടര്‍ന്ന് അദ്ദേഹം അതു ഹയര്‍സെക്കന്‍ഡറി ജോയിന്റെ ഡയരക്ടര്‍ക്ക് അയച്ചു കൊടുക്കുകയുമായിരുന്നു.ചോദ്യപേപ്പര്‍ പകര്‍ത്തി എഴുതി തയ്യാറാക്കിയ രീതിയിലായിരുന്നു വാട്സ്ആപ്പ് വഴി പ്രചരിച്ചത്.

pathram desk 2:
Related Post
Leave a Comment