സോഫയില്‍ ഒന്നിച്ചിരുന്നപ്പോള്‍ അയാള്‍ എന്നെ സ്പര്‍ശിക്കാന്‍ തുടങ്ങി… ആദ്യം ലൈംഗിക പീഡനത്തിനിരയായത് ആറാം വയസില്‍!!! നടി പറയുന്നു

ന്യൂഡല്‍ഹി: ആറാം വയസില്‍ ലൈംഗിക പീഡനത്തിനിരയായെന്ന വെളിപ്പെടുത്തലുമായി 1950കളില്‍ ഇന്ത്യയിലെ പ്രശസ്തയായ ബാലതാരം ഡെയ്സി ഇറാനി. പീഡനത്തിനിരയായി 60 വര്‍ഷങ്ങള്‍ക്ക് പിന്നിട്ടപ്പോഴാണ് കുട്ടിക്കാലത്ത് ഏല്‍ക്കേണ്ടി വന്ന പീഡന കഥയെക്കുറിച്ച് ഡെയ്‌സി തുറന്നു പറഞ്ഞത്. ബാലതാരമായി തിളങ്ങി നില്‍ക്കുമ്പോഴാണ് താരത്തിന് ആക്രമണം നേരിടേണ്ടി വന്നത്.

തന്റെ രക്ഷാകര്‍ത്താവിന്റെ ജോലി ഏറ്റെടുത്തിരുന്ന ആളാണ് തന്നെ പീഡിപ്പിച്ചത്. ഹം പാഞ്ചി ഏക് ദള്‍ കെ എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി മദ്രാസിലേക്ക് തന്നെ കൊണ്ട് വന്നത് അയാളായിരുന്നു. അവിടെ ഒരു ഹോട്ടലില്‍ ഒരു രാത്രി അയാളെന്നെ ബലാത്സംഗം ചെയ്തു. തുടര്‍ന്ന് ബെല്‍റ്റുകൊണ്ട് അടിച്ചു. സംഭവം പുറത്തു പറഞ്ഞാല്‍ കൊന്നുകളയമെന്ന് ഭീഷണിപ്പെടുത്തിയതായും ഡെയ്‌സി വെളിപ്പെടുത്തുന്നു.

അയാളുടെ പേര് നവാസ് എന്നായിരുന്നു. അയാള്‍ മരിച്ചു പോയി എന്നും ഡെയ്സി പറഞ്ഞു. തനിക്ക് അതൊരു കഴിഞ്ഞ സംഭവമായി ഓര്‍ത്തെടുക്കാന്‍ സാധിക്കും. എന്നാല്‍ അന്ന് അനുഭവിച്ച വേദന ഇപ്പോഴും തനിക്കുണ്ടെന്നും ഡെയ്സി പറഞ്ഞു. പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം ഇക്കാര്യം വീട്ടിലറിഞ്ഞെങ്കിലും അതുകൊണ്ട് വലിയ കാര്യമൊന്നും ഉണ്ടായില്ലെന്ന് ഡെയ്സി പറഞ്ഞു. ‘അമ്മയ്ക്ക് എന്നെ എങ്ങനെയെങ്കിലും ഒരു നടിയാക്കണമെന്ന വാശിയായിരുന്നു. ഞാന്‍ കുറച്ചു വലുതായപ്പോഴായിരുന്നു പഴയ പീഡനവിവരം വീട്ടിലറിഞ്ഞത്. എന്നാല്‍ അപ്പോള്‍ ഒന്നും ചെയ്യാനാവാത്ത അവസ്ഥയായിരുന്നു.

പതിനഞ്ച് വയസ്സൊക്കെ ആയപ്പോള്‍ അമ്മ എന്നെ സാരിയുടുപ്പിക്കുകയും ഷൂട്ടിങ്ങിന് പോകുമ്പോള്‍ ദേഹത്ത് സ്പോഞ്ച് കെട്ടിവയ്ക്കുകയുമൊക്കെ ചെയ്യുമായിരുന്നു. എന്നിട്ട് മാലിക്ചന്ദ് കൊച്ചാര്‍ എന്ന നിര്‍മാതാവിനൊപ്പം തനിച്ച് വിടുകയും ചെയ്തു. അയാള്‍ മേരെ ഹുസൂര്‍ എന്നൊരു ചിത്രം ചെയ്യുന്ന സമയമായിരുന്നു അത്. ഒരിക്കല്‍ ഓഫീസിലെ സോഫയില്‍ ഒന്നിച്ചിരിക്കുമ്പോള്‍ അയാള്‍ എന്നെ സ്പര്‍ശിക്കാന്‍ തുടങ്ങി.

അയാളുടെ മനസ്സിലിരിപ്പ് എന്താണെന്ന് എനിക്കറിയാമായിരുന്നു. ഞാന്‍ ഉടനെ അമ്മ എന്റെ ദേഹത്ത് കെട്ടിവച്ച സ്പോഞ്ചൊക്കെ പുറത്തെടുത്ത് അയാള്‍ക്ക് കൊടുത്തു. അയാള്‍ വല്ലാതെ പൊട്ടിത്തെറിച്ചു അപ്പോള്‍. ജീവിതത്തിലെ എല്ലാ കാര്യങ്ങളുടെയും രസകരമായ വശം കാണാന്‍ അപ്പൊഴേയ്ക്കും ഞാന്‍ പഠിച്ചുകഴിഞ്ഞിരുന്നു’ഡെയ്സി പറഞ്ഞു.

നിരവധി കുട്ടികള്‍ സിനിമ സീരിയല്‍ ടാലന്റ് ഷോകളില്‍ പങ്കെടുക്കുന്നുണ്ട്. ഇത്തരം സംഭവങ്ങള്‍ ഈ മേഖലയില്‍ നിലനില്‍ക്കുന്നുവെന്നറിയുമ്പോള്‍ രക്ഷിതാക്കള്‍ക്ക് കൂടുതല്‍ ജാഗ്രത പാലിക്കാന്‍ സാധിക്കുമെന്നും താരം പറഞ്ഞു.

ഡെയ്സി ഇറാനി നാലാം വയസിലാണ് ആദ്യമായി സിനിമയില്‍ അഭിനയിച്ചത്. 50 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മുതിര്‍ന്ന ശേഷം സഹനടിയായും അഭിനയം തുടര്‍ന്നു.

pathram desk 1:
Related Post
Leave a Comment