സ്പാ കേന്ദ്രീകരിച്ച് പെണ്‍വാണിഭം; പത്ത് സ്ത്രീകള്‍ ഉള്‍പ്പെടെ 19 പേര്‍ പിടിയി

ഇന്‍ഡോര്‍: ഇന്‍ഡോറില്‍ സ്പാ കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിവന്നിരുന്ന സംഘം പോലീസ് പിടിയില്‍. വിജയ് നഗര്‍ പോലീസ് നടത്തിയ റെയ്ഡിലാണ് 10 സ്ത്രീകളും 9 പുരുഷന്മാരും ഉള്‍പ്പെട്ട വന്‍ പെണ്‍വാണിഭ സംഘം പിടിയിലായത്.

ശിവ്‌നേരി പ്ലാസയിലെ റോയല്‍ തായ് സ്പായില്‍ നടത്തിയ പരിശോധനയില്‍ സ്ത്രീകളെയും പുരുഷന്മാരേയും അരുതാത്ത സാഹചര്യത്തില്‍ കണ്ടെത്തിയതായി സിറ്റി പോലീസ് സൂപ്രണ്ട് ജയന്ത് റാത്തോഡ് പറഞ്ഞു.

ഇവിടെ പെണ്‍വാണിഭ സംഘം പ്രവര്‍ത്തിക്കുന്നതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് വിജയ് നഗര്‍ പോലീസ് റെയ്ഡ് നടത്തിയത്. ഇടപാടുകാരന്‍ എന്ന വ്യാജേന ഒരു കോണ്‍സ്റ്റബിളിനെ സ്പാ കേന്ദ്രത്തിലേക്ക് അയച്ചിരുന്നു. പെണ്‍വാണിഭ നടക്കുന്നുവെന്ന് ഉറപ്പാക്കിയ പോലീസുകാരന്‍ സന്ദേശം നല്‍കിയതോടെ പോലീസ് സംഘം സ്പായിലേക്ക് ഇരച്ചുകയറി സ്ത്രീകളെയും പുരുഷന്മാരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് രണ്ട് സ്ത്രീകളെന്ന് പോലീസ് പറഞ്ഞു. കൂടുതല്‍ സ്ത്രീകളും ഇന്‍ഡോറില്‍ നിന്ന് തന്നെയുള്ളവരാണ്. അമന്‍ യാദവ്, ഭാര്യ അര്‍ച്ചന എന്നിവരാണ് കേന്ദ്രത്തിന്റെ നടത്തിപ്പുകാര്‍.

ഗര്‍ഭനിരോധന ഉറകളും മദ്യക്കുപ്പികളും ഉള്‍പ്പടെ നിരവധി വസ്തുക്കള്‍ സ്ഥലത്ത് നിന്നും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

pathram desk 1:
Related Post
Leave a Comment