ഹയര്‍സെക്കണ്ടറി പരീക്ഷ തുടങ്ങും മുമ്പ് ചോദ്യപേപ്പറുകള്‍ വാട്സാപ്പില്‍, അന്വേഷണം തുടങ്ങി….

തിരുവനന്തപുരം: ഇന്നലെ നടന്ന ഹയര്‍ സെക്കണ്ടറി വിഭാഗം ഫിസിക്സ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതായി റിപ്പോര്‍ട്ടുകള്‍. ഹയര്‍ സെക്കണ്ടറി ഡയറക്ടറുടെ പരാതിയില്‍ സൈബര്‍ ക്രൈം പൊലീസ് അന്വേഷണം തുടങ്ങി.

പരീക്ഷ തുടങ്ങും മുമ്പ് ചോദ്യപേപ്പറുകള്‍ വാട്സാപ്പില്‍ പ്രചരിച്ചിരുന്നു. ഇത്തരത്തില്‍ വ്യാപകമായി പ്രചരിച്ച ചോദ്യപേപ്പറുകള്‍ തൃശ്ശൂര്‍ ജില്ലാ കോര്‍ഡിനേറ്റര്‍ക്ക് ലഭിച്ചതിനെത്തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.

pathram desk 2:
Related Post
Leave a Comment