വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പ്; നാലായിരം രൂപ മുടക്കിയ ആള്‍ക്ക് ലഭിച്ചത് പഴയ ഷൂസും പൊട്ടിപ്പൊളിഞ്ഞ ബെല്‍റ്റും!!!

കയ്പമംഗലം: ഓണ്‍ലൈനിലൂടെ സാധനങ്ങള്‍ വാങ്ങിയ ആള്‍ തട്ടിപ്പിനിരയായി. നാലായിരം രൂപയടച്ചപ്പോള്‍ ലഭിച്ചത് പഴയ ഷൂസും പൊട്ടിപ്പൊളിഞ്ഞ ബെല്‍റ്റും. കയ്പമംഗലം മൂന്നുപീടിക സ്വദേശി ശാസ്താംകുളം വീട്ടില്‍ രാഹുലാണ് ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായത്.

മാര്‍ച്ച് 15നാണ് ചെന്നൈ ആസ്ഥാനമായുള്ള എമൈസ് എന്റര്‍പ്രൈസസ് എന്ന സ്ഥാപനത്തില്‍നിന്ന് ബെല്‍റ്റ്, പഴ്സ്, ഒരു ജോഡി ഷൂസ് എന്നിവയ്ക്ക് രാഹുല്‍ ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ നല്‍കിയത്. അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് ബുധനാഴ്ച പോസ്റ്റോഫീസിലെത്തി നാലായിരം രൂപയടച്ച് പാര്‍സല്‍ വാങ്ങി തുറന്നുനോക്കിയപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി മനസ്സിലായത്.

കവറിനുള്ളില്‍ ഒരു ഷൂവും പഴയതും പൊട്ടിപ്പൊളിഞ്ഞതുമായ ബെല്‍റ്റും കടലാസുകളും മാത്രമാണുണ്ടായിരുന്നത്. ഉടന്‍തന്നെ കമ്പനിയുമായി ബന്ധപ്പെട്ടെങ്കിലും അവ്യക്തമായ മറുപടിയാണ് ലഭിച്ചതെന്ന് രാഹുല്‍ പറഞ്ഞു. പണം തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് പോസ്റ്റോഫീസില്‍ പരാതി നല്‍കിയ രാഹുല്‍ മതിലകം പൊലീസിലും പരാതി നല്‍കി.

pathram desk 1:
Related Post
Leave a Comment