ചുംബനം വേണ്ട, അമ്മ കാരണം നടിക്ക് സംഭവിച്ചത്……

അമ്മയുടെ കടുംപിടിത്തം കാരണം നടിയെ സീരിയലില്‍ നിന്ന് തന്നെ ഒഴിവാക്കി. തു ആഷികി എന്ന പരമ്പരയില്‍ നിന്നാണ് ജന്നത് സുബൈര്‍ റഹ്മാനിയെ പുറത്താക്കിയത്. സീരിയലില്‍ ജന്നത്തിന്റെ കഥാപാത്രം സഹതാരത്തെ കവിളില്‍ ചുംബിക്കുന്ന രംഗമുണ്ടായിരുന്നു.എന്നാല്‍ ഇത് ജന്നത്തിന്റെ അമ്മയ്ക്ക് ഇഷ്ടപ്പെട്ടില്ല. ഈ രംഗം മാറ്റണമെന്ന് സ്‌ക്രിപ്റ്റ് വായിച്ചുനോക്കിയ അമ്മ സംവിധായകനോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ സംവിധായകന്‍ ജന്നത്തിന്റെ അമ്മയുടെ ആവശ്യത്തിന് വഴങ്ങിയില്ല.

ചുംബനം രംഗം ഒഴിവാക്കാമെന്ന് നിര്‍മ്മാതാവ് നേരത്തെ വാക്കു തന്നതായാണ് ജന്നത് മാധ്യമങ്ങളോട് പറഞ്ഞത്. ജന്നത്തിന്റെ അമ്മയുടെ കടുംപിടിത്തം കാരണം അണിയറപ്രവര്‍ത്തകര്‍ അസ്വസ്ഥരാണെന്നും ഇക്കാരണത്താലാണ് നടിയെ സീരിയലില്‍ നിന്നും പുറത്താക്കിയതെന്നുമാണ് അണിയറ സംസാരം.

pathram desk 2:
Related Post
Leave a Comment