സിനിമാ താരങ്ങളോട് ആരാധന ഉണ്ടാകുന്നത് സ്വഭാവികമാണെങ്കിലും ആരാധന അധികമായാല്‍ ആപത്താണെന്ന് മലയാളികളുടെ പ്രിയ താരം മഞ്ജു വാര്യര്‍. ജീവിതത്തില്‍ എന്തിനോട് തന്നെയായാലും ആരാധന അമിതമാകുന്നത് നല്ലതല്ലെന്നും മഞ്ജു പറഞ്ഞു.
മഞ്ജു വാക്കുകള്‍
”ഒരാളെ റോള്‍ മോഡലാക്കുന്നതും ആ വ്യക്തിയില്‍ നിന്ന് പ്രചോദനമുള്‍ക്കൊള്ളുന്നതുമൊക്കെ തെറ്റല്ല. എന്നാല്‍ താരങ്ങള്‍ക്കായി ആരാധകര്‍ തമ്മിത്തല്ലുന്നതിനോട് തനിക്ക് യോജിപ്പിപ്പില്ല. യഥാര്‍ത്ഥ ജീവിതത്തില്‍ മമ്മൂക്കയും ലാലേട്ടനും അടുത്ത സുഹൃത്തുക്കളാണ്. ആരാധകരും അങ്ങനെ തന്നെ വേണം, സിനിമ എന്നത് കൂട്ടായ ഒരു സംരഭമാണ്” മഞ്ജു കൂട്ടിച്ചേര്‍ത്തു.
മോഹന്‍ലാല്‍ എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ ആരാധികയായിട്ടാണ് മഞ്ജു വേഷമിടുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകളും, ഗാനവുമെല്ലാം ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്.
Leave a Comment