അയാള്‍ തന്റെ നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തി, ഞാന്‍ പ്രതികരിച്ചില്ലായിരുന്നു എങ്കില്‍ അത് ഇന്റര്‍നെറ്റില്‍ പ്രചരിക്കുമായിരുന്നുവെന്ന് രണ്‍വീർ

നടിമാര്‍ മാത്രമല്ല നടന്‍മാരും പേടിക്കണം എന്നതാണ് ബോളിവുഡ് താരം രണ്‍വീര്‍ സിംഗിന്റെ വെളിപ്പെടുത്തലിലൂടെ മനസിലാക്കേണ്ടത്.ഒരു ദേശീയ മാധ്യമം സംഘടിപ്പിച്ച പരിപാടിയിലാണ് രണ്‍വീറിന്റെ വെളിപ്പെടുത്തല്‍. കൃത്യസമയത്ത് പ്രതികരിച്ചില്ലായിരുന്നു എങ്കില്‍ തന്റെ നഗ്‌ന ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുമായിരുന്നു എന്ന് നടന്‍ രണ്‍വീര്‍ സിംഗ്. നടിമാര്‍ക്ക് മാത്രമല്ല നടന്‍മാര്‍ക്കും ഇത്തരത്തിലുള്ള ദുരനുഭവങ്ങള്‍ ഉണ്ടാകുന്നുവെന്ന് രണ്‍വീര്‍ വ്യക്തമാക്കുന്നു. ഒരു നടനെന്ന നിലയില്‍ ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റുമ്പോള്‍ ഉണ്ടാകുന്ന സന്തോഷത്തെ കുറിച്ച് വിശദീകരിച്ചപ്പോഴാണ് തന്നെ വിഷമിപ്പിച്ച സംഭവത്തെക്കുറിച്ച് രണ്‍വീര്‍ പറഞ്ഞത്.
പ്രശസ്തമായ ഒരു ജിംനേഷ്യത്തില്‍ വച്ചാണ് സംഭവം. കുളിമുറിയില്‍ നിന്ന് തൊട്ടടുത്തുള്ള ഡ്രസ്സിംഗ് റൂമിലേക്ക് മാറുകയായിരുന്നു. ഞാന്‍ നഗ്‌നനായിരുന്നു. പെട്ടന്നാണ് ഞാന്‍ ശ്രദ്ധിച്ചത് ഒരാള്‍ ഒളിച്ചു നിന്ന് എന്റെ വീഡിയോ എടുക്കുന്നു. ഞാന്‍ കണ്ടു എന്ന് ഉറപ്പായപ്പോള്‍ അയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ആദ്യം തരിച്ചു നിന്നു. പിന്നീട് മനസ്സാന്നിധ്യം വീണ്ടെടുത്തു. ഓടിച്ചെന്ന് മൊബൈല്‍ തട്ടിപ്പറച്ച് അതിലെ വീഡിയോകള്‍ എല്ലാം നീക്കം ചെയ്തു. അങ്ങനെ ചെയ്തില്ലായിരുന്നു എങ്കില്‍ ഒരിക്കല്‍ ഞാനും തരംഗമായേനേ രണ്‍വീര്‍ പറഞ്ഞു.ആരാധകരെയും ശല്യക്കാരെയും തിരിച്ചറിയാന്‍ താന്‍ ഇത്രയും കാലത്തെ ജീവിതം കൊണ്ട് പഠിച്ചുവെന്നും രണ്‍വീര്‍ കൂട്ടിച്ചേര്‍ത്തു

pathram:
Related Post
Leave a Comment