സഞ്ജയ്ദത്ത്-മാധുരി പ്രണയം തൊണ്ണൂറുകളുടെ തുടക്കത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷമായിരിന്നു. മാധുരിയെ വിവാഹം കഴിക്കാന്‍ ഭാര്യയെ സഞ്ജയ് ഡിവോഴ്‌സ് ചെയ്യുമെന്നുവരെ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നിരിന്നു. ഇതിനെല്ലാം ഒടുവില്‍ പുതിയ വെളിപ്പെടുത്തലുകളുമയി രംഗത്ത് വന്നിരിക്കുകയാണ് യസീര്‍ ഉസ്മാന്‍ എഴുതിയ ‘സഞ്ജയ് ദത്ത് ദ ക്രേസി അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് ബോളിവുഡ്‌സ് ബാഡ് ബോയി’ എന്ന പുസ്തം. സഞ്ജയ്മാധുരി പ്രണയത്തെക്കുറിച്ചും ഇതുമൂലം സഞ്ജയും ഭാര്യ റിച്ചയും തമ്മിലുള്ള വിവാഹബന്ധം ഉലയാന്‍ വരെ കാരണം മാധുരിയുമായുള്ള പ്രണയമായിരുന്നുവെന്നുവെന്നും പുസ്തകം പറയുന്നു.
സഞ്ജയിയെ താരമാക്കിയ സജനില്‍ മാധുരിയായിരിന്നു നായിക. ഈ സിനിമയുടെ വിജയം ഖല്‍നായിക്കിലും ഇരുവരും നായികാനായകന്മാരാകാന്‍ കാരണമാക്കി. ഇതോടെയാണ് ഇരുവരുടേയും പ്രണയം തുടങ്ങുന്നത്. മാധ്യമങ്ങളുടെ കണ്ണുവെട്ടിക്കാന്‍ സജന്റെ വിജയാഘോഷവേളയില്‍ സഞ്ജയും മാധുരിയും മുഖത്തോടുമുഖംപോലും നോക്കിയിരുന്നില്ല.
എന്നിട്ടും ഒളിപ്പിച്ചുവച്ച പ്രണയം പുറംലോകം അറിയാന്‍ അധികം വൈകിയില്ല. അഭിമുഖങ്ങളില്‍ സഞ്ജയിയെ വാനോളം മാധുരി പുകഴ്ത്തിയപ്പോള്‍ സഞ്ജയ്ദത്തും നൂറുനാവോടെ മാധുരിയെക്കുറിച്ചും പറഞ്ഞു. ഇതോടെ ഗോസിപ്പ് കോളങ്ങളുടെ പ്രിയപ്പെട്ട താരങ്ങളായി ഇരുവരും. സാഹിബാന്റെ സെറ്റില്‍വച്ച് മറ്റുള്ളവര്‍ ചുറ്റുമുണ്ടെന്നുപോലുമോര്‍ക്കാതെ മാധുരിയുടെ പിന്നാലെ ഐ ലൗവ് യു പറഞ്ഞ് സഞ്ജയ് നടന്നിട്ടുണ്ടെന്ന് സംവിധായകന്‍ രമേശ് തല്‍വാര്‍ പറഞ്ഞിട്ടുണ്ട്. യസീര്‍ ഉസ്മാന്‍ എഴുതുന്നു.
കാന്‍സര്‍ ചികില്‍സയ്ക്ക് ന്യൂയോര്‍ക്കിലായിരുന്ന സഞ്ജയ്ദത്തിന്റെ ഭാര്യ റിച്ചയെ വാര്‍ത്തകള്‍ അസ്വസ്ഥയാക്കി. ഡോക്ടറുടെ സമ്മതത്തോടെ റിച്ച ഇന്ത്യയിലേക്ക് തിരിച്ചു. സഹോദരിയോടൊപ്പം എയര്‍പോര്‍ട്ടിലെത്തിയ അവര്‍ സഞ്ജയിയെ ഫോണില്‍ബന്ധപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ ഫോണ്‍ എടുത്തില്ലെന്നുമാത്രമല്ല, റിച്ചയെ കാണാന്‍പോലും സഞ്ജയ് കൂട്ടാക്കിയില്ല.
എല്ലാരീതിയിലും അവരെ ഒഴിവാക്കുകയായിരുന്നു. ഇതും മാധ്യമങ്ങള്‍ വാര്‍ത്തയാക്കി. ധര്‍മ്മേന്ദ്രയെ ഹേമമാലിനി സ്വന്തമാക്കിയതുപോലെ മാധുരി സഞ്ജയിയെ സ്വന്തമാക്കും എന്നുവരെ എഴുതി. എന്നാല്‍ മാധുരിയുടെ പിഎ വാര്‍ത്തകള്‍ നിഷേധിച്ചു. മാധുരി അത്ര മനുഷ്യത്വമില്ലാത്തവള്‍ അല്ല, രോഗിയായ ഒരാളുടെ ഭര്‍ത്താവിനെ സ്വന്തമാക്കാനും മാത്രം കഠോരമല്ല മാധുരിയുടെ ഹൃദയം എന്നായിരുന്നു പ്രതികരണം. ഏതായാലും റിച്ച വേദനയോടെ ന്യൂയോര്‍ക്കിലേക്ക് തന്നെ തിരികെ പോയി.
പക്ഷെ എന്നെങ്കിലും സഞ്ജയ് തന്നെയും മകള്‍ ത്രഷലയേയും തേടിവരുമെന്ന് വിശ്വസിച്ചു. പക്ഷെ ശുഭപ്രതീക്ഷകളെല്ലാം അസ്തമിച്ചു. 1993ല്‍ സഞ്ജയ്ദത്ത് വിവാഹമോചനത്തിന് കേസ് ഫയല്‍ ചെയ്തു. ജീവിതത്തിലേറ്റ് തിരിച്ചടിയില്‍ റിച്ച തളര്‍ന്നു, അകന്നുപോയിയെന്ന് കരുതിയ കാന്‍സര്‍ തിരികെ വന്നു. സഞ്ജയിയുടെ ജീവിതത്തിലെ പ്രശ്‌നങ്ങളെക്കുറിച്ച് സുനില്‍ദത്ത് ഏറെ വ്യസനത്തോടെ അടുത്തസുഹൃത്തായ ഒരു മാധ്യമപ്രവര്‍ത്തകനോട് സംസാരിക്കാറുണ്ടായിരുന്നു. മയക്കുമരുന്നിനടിമയായ സഞ്ജയ്ക്ക് അമ്മ നര്‍ഗീസിന്റെ അവസാനനാളുകളിലെ മാനസികസംഘര്‍ഷകളെക്കുറിച്ച് യാതൊരു അറിവുമില്ലായിരുന്നു. വൈകാരികമായി തളര്‍ന്ന അവരുടെ അവസ്ഥയില്‍ തന്നെയാണ് റിച്ചയെന്നായിരുന്നു സുനില്‍ദത്ത് പറഞ്ഞത്.
1996ല്‍ ന്യൂയോര്‍ക്കില്‍വച്ചുതന്നെ റിച്ച അന്തരിച്ചു. തുടര്‍ന്ന് ആയുധം കൈവശംവച്ചതിന് സഞ്ജയ്ദത്ത് കേസിലകപ്പെട്ടു. 1999ല്‍ മാധുരി ഡോക്ടര്‍ ശ്രീരാം മാധവിനെ വിവാഹം കഴിച്ച് സിനിമയ്ക്ക് താല്‍കാലിക ഇടവേള നല്‍കിപോയതോടെ ആ ബന്ധവും അവസാനിച്ചു. ശ്രീദേവിയെ നായികയാക്കി കരണ്‍ജോഹര്‍ സംവിധാനം ചെയ്യാനിരുന്ന ചിത്രത്തില്‍ പകരം അഭിനയിക്കുന്നത് മാധുരിയാണ്, നായകനാകട്ടെ സഞ്ജയ്ദത്തും. ഈ വാര്‍ത്ത വന്നതോടെയാണ് വീണ്ടും പഴയപ്രണയത്തെക്കുറിച്ച് യസീര്‍ ഉസ്മാന്‍ എഴുതിയത്.
Leave a Comment