ശക്തമായ കഥാപാത്രങ്ങളിലൂടെ മലയാളത്തിലും ഒരേപേലെ തമിഴിലും തിളങ്ങിയ താരമാണ് പ്രിയങ്ക നായര്‍. എന്നാല്‍ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ തരംഗമായിരിക്കുന്നത്. താരം നദിയില്‍ കുളിക്കുന്നതും നദിക്കരയില്‍ ഇരിക്കുന്ന ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയിലും ഇന്റര്‍നെറ്റില്‍ വൈലറായിരിക്കുകയാണ്. സുഖമാണോ ദാവിദേ എന്ന ചിത്രത്തിലാണ് മലയാളത്തില്‍ പ്രിയങ്ക അവസാനമായി അഭിനയിച്ചത്.
അതേസമയം തമിഴില്‍ നടി ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ്. തിയോര്‍ക്ക് അഞ്ചല്‍ എന്നാണ് സിനിമയുടെ പേര്. ഐടി രംഗത്തെ കഥാപാത്രമായാണ് പ്രിയങ്ക ചിത്രത്തില്‍ എത്തുന്നത്.
തമിഴില്‍ അവാര്‍ഡ് നേടിയ വെയിലിനു ശേഷം കാത്തിരുന്ന പ്രേക്ഷകര്‍ക്കായി മികവുറ്റ കഥാപാത്രമാണ് പ്രിയങ്കയ്ക്ക് തിയോര്‍ക്ക് അഞ്ചലില്‍ ലഭിച്ചിരിക്കുന്നത്. നവീന്‍ ഗണേഷ് സംവിധാനം ചെയ്യുന്ന ചിത്രം ഗിന്നസ് ഫിലിംസിന്റെ ബാനറില്‍ ശ്രീധര്‍ ആണ് നിര്‍മ്മിക്കുന്നത്. ചിത്രീകരണം ഉടന്‍ ആരംഭിക്കും.
ത്രില്ലര്‍ മൂവിയായ ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനു തന്നെ തമിഴ് സിനിമ ലോകത്തു നിന്നു വന്‍ വരവേല്‍പ്പാണ് ലഭിച്ചിരിക്കുന്നത്. ആവേശകരമായ പ്രതികരണമാണ് പ്രേക്ഷക സമൂഹത്തില്‍ നിന്നു ലഭിച്ചു കൊണ്ടിരിക്കുന്നതെന്നു പ്രിയങ്ക പറഞ്ഞു.
എംജിആറിന്റെ കൊച്ചുമകനും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മലയാളത്തില്‍ യുവ സംവിധായകന് ജോഷി ജോണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കോട്ടയം അച്ചായത്തിയായിയാണ് പ്രിയങ്ക എത്തുന്നത്.
Leave a Comment