സംഭവിച്ചത് ഒരു നാക്കുപിഴ, പുലയരെ അധിക്ഷേപിച്ചതില്‍ മാപ്പ് പറഞ്ഞ് പിസി ജോര്‍ജ്

കൊച്ചി:ദളിതരെ അധിക്ഷേപിച്ച് സംസാരിച്ചതില്‍ മാപ്പ് അപേക്ഷയുമായി പി സി ജോര്‍ജ്ജ് എംഎല്‍എ.തനിക്ക് സംഭവിച്ച ഒരു നാക്കുപിഴയാണ്. വിവാദത്തിന് പിന്നില്‍ സിപിഎം ആണെന്നും പിസി ജോര്‍ജ് പറഞ്ഞു. എന്നാല്‍ വൈദികര്‍ക്കെതിരെ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും അദേഹം പറയുന്നു.

നേരത്തെ’പുലയ സ്ത്രീയില്‍ ജനിച്ചവനാണ് വൈദികന്‍. അവരൊക്കെ പറഞ്ഞാല്‍ ഇവിടെ കത്തോലിക്കാകാര്‍ കേള്‍ക്കുമോ? ഇവരൊക്കെ കത്തോലിക്കരെന്ന് പറയാനാകുമോ.. എറണാകുളംഅങ്കമാലി രൂപതയില്‍ ഇതേ പോലെ ചന്തകളായ ഒരുപാട് വൈദികര്‍ ഉണ്ട്. അവരുടെ കുര്‍ബാന പോലും സ്വീകരിക്കാന്‍ ക്രിസ്ത്യാനികളെ കിട്ടാതാകും. വലിയ താമസമില്ലാതെ. വലിയ പ്രമുഖമായ കുടുംബത്തിന്റെ പേരാണ് ഈ വൈദികന് ഇട്ടിരിക്കുന്നത്. ഇത്ര വലിയ കുടുംബത്തിലെ മാന്യന്‍ എങ്ങനെയാണ് ചന്തകള്‍ക്കൊപ്പം കൂടിയെന്ന്. അന്വേഷിച്ചപ്പോഴാണ് മനസ്സിലായത്. അവിടെ വേലയ്ക്ക് നിന്ന പുലയ സ്ത്രീക്ക് ഉണ്ടായവനാണ്. പോരെ. അവന്‍ വൈദികനായി. എങ്ങനെ സഭ നന്നാകുമെന്ന് പി.സി ജോര്‍ജ് പറഞ്ഞു.

pathram desk 2:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment