നിതിന്‍ ഗഡ്കരിക്കെതിരായ ആരോപണം, കെജ്രിവാള്‍ മാപ്പ് പറഞ്ഞു

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിക്കെതിരെ നടത്തിയ ആരോപണത്തില്‍ ക്ഷമാപണം നടത്തി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായി കാണിച്ച് ഗഡ്കരിക്ക് കെജ്രിവാള്‍ കത്തയക്കുകയായിരുന്നു.

കെജ്രിവാളിന്റെ ക്ഷമാപണത്തെ തുടര്‍ന്ന് ഗഡ്കരി നല്‍കിയ മാനനഷ്ട കേസ് പിന്‍വലിക്കുന്നതിന് പട്യാല ഹൗസ് കോടതിയില്‍ ഹര്‍ജി നല്‍കി. താങ്കളെക്കുറിച്ച് ഞാന്‍ ചില പ്രസ്താവനകള്‍ നടത്തിയത് കാര്യങ്ങള്‍ വേണ്ടത്ര മനസ്സിലാക്കാതെയായിരുന്നു.

താങ്കളോട് വ്യക്തിപരമായി യാതൊരു വിദ്വേഷവും ഇല്ല, എന്നായിരുന്നു കെജ്രിവാള്‍ കത്തില്‍ കുറിച്ചിരുന്നത്. 2014ല്‍ ആണ് ഗഡ്കരിയെക്കുറിച്ച് കെജ്രിവാള്‍ വിവാദ പരാമര്‍ശം നടത്തിയത്. ഇതിനെതിരെ ഗഡ്കരി കെജ്രിവാളിനെതിരെ മാനനഷ്ടക്കേസ് നല്‍കുകയായിരുന്നു

pathram desk 2:
Related Post
Leave a Comment