പി. ജയരാജന് ആര്‍.എസ്.എസ്- ബി.ജെ.പി വധഭീഷണി!!! കൊട്ടേഷന്‍ പ്രതികാര നടപടി; സുരക്ഷ ശക്തമാക്കാന്‍ നിര്‍ദ്ദേശം

തലശ്ശേരി: സിപിഐഎം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി. ജയരാജന് ആര്‍എസ്എസ്-ബിജെപി നേതൃത്വത്തിന്റെ അറിവോടെയുള്ള വധഭീഷണിയെന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് അദ്ദേഹത്തിന്റെ സുരക്ഷ ശക്തമാക്കാന്‍ ജില്ലാ പൊലീസ് മേധാവി നിര്‍ദേശം നല്‍കി.

വാളാങ്കിച്ചാല്‍ മോഹനന്‍ വധക്കേസ് പ്രതി പ്രനൂപാണ് ക്വട്ടേഷന്‍ എടുത്തിരിക്കുന്നത്. കതിരൂര്‍ മനോജ്, ധര്‍മടത്തെ രമിത്ത് വധസക്കേസുകളിലെ പ്രതികാര നടപടിയായാണ് ക്വട്ടേഷനെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ജില്ലാ പൊലീസ് മേധാവി ഇതിനെ തുടര്‍ന്ന് എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും അടിയന്തര സന്ദേശമയച്ചു.

ജയരാജന്‍ ജില്ലയില്‍ പങ്കെടുക്കുന്ന എല്ലാ പരിപാടികള്‍ക്കും സുരക്ഷ വര്‍ധിപ്പിക്കാനും പൊലീസ് സര്‍ക്കുലറില്‍ നിര്‍ദേശമുണ്ട്. രണ്ട് ഗണ്‍മാന്മാരാണ് നിലവില്‍ ജയരാജന് സുരക്ഷയ്ക്കായി സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. ഇത് വര്‍ധിപ്പിക്കണമെന്നും പൊലീസ് ആവശ്യപ്പെടും. നിലവില്‍ സംസ്ഥാന സമിതിയില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്താണ് ജയരാജന്‍. ജില്ലയില്‍ മടങ്ങിയെത്തിയാലുടന്‍ സുരക്ഷ ശക്തമാക്കുമെന്നും പൊലീസ് വ്യക്തമാക്കി.

pathram desk 1:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment