ബോളിവുഡില്‍ വിവാഹവും വിവാഹ മോചനവും അത്ര പുത്തരിയുള്ള സംഭവമല്ല. വിവാഹം കഴിഞ്ഞ് മാസങ്ങള്‍ തികയുന്നതിന് മുമ്പേ വിവാഹ മോചനം തേടിയ താരങ്ങളും വിരളമല്ല. എന്നാല്‍ തങ്ങളുടെ പത്താം വിവാഹവാര്‍ഷികവും ആനന്ദപൂര്‍ണമാണെന്ന് ആരാധകരെ അറിയിച്ചിരിക്കുകയാണ് ബോളിവുഡ് താരം സണ്ണി ലിയോണിയും ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറും. ഇരുവരും വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
വിവാഹവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രം ആരാധകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ‘വിവാഹം കഴിഞ്ഞ് പത്ത് വര്‍ഷം കഴിയുന്നു. ഇപ്പോഴും ഞങ്ങള്‍ ചുംബിക്കാനുള്ള സമയം കണ്ടെത്തുന്നു’ എന്നാണ് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
കഴിഞ്ഞ ദിവസങ്ങളില്‍ താന്‍ ഇപ്പോള്‍ മൂന്ന് കുട്ടികളുടെ അമ്മയായി എന്നുപറഞ്ഞ് താരം ആരാധകരെ ഞെട്ടിച്ചിരുന്നു. പോയ നിഷ കൗര്‍ എന്ന അഞ്ചുവയസ്സുകാരിയുടെ അമ്മയായ വിവരം സണ്ണി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ലോകത്തെ അറിയിച്ചത്.
അതിനുശേഷം താന്‍ വീണ്ടും ഇരട്ടകുട്ടികളുടെ അമ്മയായി എന്ന വിവരം ആരാധകരെ അറിയിച്ച് സണ്ണി വീണ്ടും ആരാധകപ്രീതി നേടിയിരുന്നു. വാടകഗര്‍ഭത്തിലൂടെ ലഭിച്ച ഇരട്ട ആണ്‍കുട്ടികളായ അഷര്‍ സിംഗ് വെബ്ബര്‍, നോവ സിംഗ് വെബ്ബര്‍ എന്നിവരുടെ ചിത്രവും സണ്ണി ആരാധകരുമായി പങ്കുവച്ചിരുന്നു.
Leave a Comment