‘മോദി’യെന്ന് പേര് നല്‍കി, എഴുപതുകാരന്റെ തല അറത്തു…!

പാറ്റ്ന: നഗരതത്തിന്റെ ഒരു ഭാഗത്തിന് പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ പേര് നല്‍കിയതിന്റെ പേരില്‍ എഴുപതുകാരന്റെ ശിരസ് ഛേദിച്ചു. ബിഹാറിലെ ദര്‍ഭംഗ ജില്ലയിലാണ് ഈ ക്രൂരത അരങ്ങേറിയത്.നാല്‍പ്പതോളം വരുന്ന സായുധസംഘമാണ് തന്റെ പിതാവ് രാമചന്ദ്ര യാദവിനെ ക്രൂരമായി കൊലപ്പെടുത്തിയതെന്ന് മകന്‍ ആരോപിച്ചു. ഇരുചക്രവാഹനത്തില്‍ എത്തിയ സംഘം ഹോക്കി സ്റ്റിക്കുകളും വാളും ഉപയോഗിച്ചാണ് പിതാവിനെ കൊലപ്പെടുത്തിയത്. കാര്യത്തെ കുറിച്ച് വിശദീകരിക്കാന്‍ അദ്ദേഹം ശ്രമിച്ചെങ്കിലും കേള്‍ക്കാന്‍ പോലും തയ്യാറാകാതെ സംഘം അതിക്രൂരമായി ആക്രമിക്കുകയായിരുന്നുവെന്ന് മകന്‍ തേ്ജ് നാരായണ്‍ പറഞ്ഞു.

ആര്‍ജെഡി പ്രവര്‍ത്തകരാണ് കൃത്യത്തിന് പിന്നിലെന്ന് തേജ് നാരായണ്‍ ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവര്‍ അസഭ്യം പറഞ്ഞതായും തേജ് നാരായണ്‍ വ്യക്തമാക്കി. തങ്ങളുടെ ശക്തികേന്ദ്രത്തില്‍ മോദി ചത്വരം ഉയര്‍ന്നതിലുളള അസ്വസ്ഥതയാണ് അവരെ അതിന് പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.

pathram desk 2:
Related Post
Leave a Comment