കണ്ണൂര്‍: കീഴാറ്റൂരിലെ വയല്‍കിളികളുടെ സമരത്തിന് നേതൃത്വം നല്‍കുന്നവര്‍ അന്ധമായ സിപിഎം വിരോധത്തിന്റെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് നാടിന്റെ അഭിവൃദ്ധിയാണ് സമരക്കാര്‍ നഷ്ടപ്പെടുത്തുന്നതെന്ന് പി.ജയരാജന്‍ അഭിപ്രായപ്പെട്ടു
നാഷണല്‍ ഹൈവേയുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുത്തത് കേരള സര്‍ക്കാരോ സിപിഎമ്മോ അല്ല. കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള നാഷണല്‍ ഹൈവെ അതോറിറ്റിയാണ്. ഹൈവേ വന്നാല്‍ കീഴാറ്റൂരിലെ നെല്‍വയല്‍ ആകെ നശിക്കുമെന്നാണ് ഇവരുടെ പ്രചാരണം. അത് തെറ്റാണ്. ഹൈവെക്കായി ഭൂമി വിട്ടുകൊടുക്കാന്‍ 60 പേരില്‍ 56 പേരും തയ്യാറായിട്ടുണ്ട്. മറ്റുള്ളവരും നിലപാട് തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാട്ടിലെ റോഡ് വികസനത്തിന് സിപിഎം എതിരല്ല. ഭൂമി വി്ട്ടുകൊടുക്കുന്നവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നാണ് സിപിഎം നിലപാട്. ഇവിടെ അത്തരത്തിലാണ് തുക നല്‍കുന്നത്. ഭൂ ഉടമകള്‍ക്ക് മൂന്ന് മുതല്‍ നാല് ലക്ഷം രൂപവരെ നഷ്ടപരിഹാരമായി നല്‍കുന്നുണ്ട്.
സമരക്കാര്‍ക്കൊപ്പം പിന്തുണയുമായി ചില മാധ്യമങ്ങളും രംഗത്തുണ്ട്. ഇവര്‍ നാടിന്റെ വികസനത്തെ എതിര്‍ക്കുന്നവരാണ്. നെല്‍വയല്‍ നികത്തി ഓഫീസുകള്‍ പണിതവര്‍ തന്നെയാണ് വികസനത്തെ എതിര്‍ത്ത് ബൈപ്പാസിനെതിരെ രംഗത്ത് വരുന്നത്. വലതുപക്ഷ മാധ്യമങ്ങളുടെ അമ്പ് കൊള്ളുന്നത് സിപിഎമ്മിനല്ലെന്നും, ഇത്തരം മാധ്യമങ്ങള്‍ നഷ്ടപ്പെടുത്തുന്നത് നാടിന്റെ അഭിവൃദ്ധിയാണെന്നും ജയരാജന്‍ പറഞ്ഞു.
Leave a Comment