ഇനി കഥമെനയണ്ട……ഇതാണ് എന്റെ രോഗം,വെളിപ്പെടുത്തലുമായി ഇര്‍ഫാന്‍ ഖാന്‍

ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന് അപൂര്‍വ രോഗം ബാധിച്ചതായി അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പലതരത്തിലുള്ള പ്രചരണങ്ങളാണ് താരത്തിന്റെ അസുഖവുമായി ചുറ്റിപറ്റി നടന്നത്. ഇപ്പോഴിതാ അദ്ദേഹം തന്നെ രോഗവിവരത്തെക്കുറിച്ചും ആരോഗ്യസ്ഥിതിയെക്കുറിച്ചും വ്യക്തമാക്കിയിരിക്കുന്നു.

ഇര്‍ഫാന്‍ ഖാന്റ വാക്കുകള്‍

‘പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ് നമ്മെ വളരാന്‍ സഹായിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി എനിക്ക് മനസ്സിലായതും അതാണ്. എനിക്ക് ട്യൂമറാണെന്ന (വയറിലെ ആന്തരികാവയവങ്ങളില്‍) സത്യം വളരെ വിഷമത്തോടെയാണ് അംഗീകരിച്ചതെങ്കിലും ചുറ്റുമുള്ളവരുടെ സ്നേഹവും കരുതലും ശക്തിയും പ്രതീക്ഷ പകരുന്നതാണ്. ചികിത്സക്കായി ഞാന്‍ ഇപ്പോള്‍ വിദേശത്താണ്.

‘ന്യൂറോ എന്നുപറയുന്നത് തലച്ചോറുമായി മാത്രം ബന്ധപ്പെട്ട ഒന്നല്ല, കൂടുതല്‍ അറിയണമെങ്കില്‍ ഗൂഗിളില്‍ ചെന്ന് റിസര്‍ച്ച് ചെയ്യൂ. നിങ്ങളെല്ലാവരുടെയും പ്രാര്‍ത്ഥനകളും ആശംസകളും ഉണ്ടാകണം. എന്റെ വാക്കുകള്‍ക്കായി കാത്തിരിക്കുന്നവര്‍ക്കായി കൂടുതല്‍ പറയാന്‍ ഞാന്‍ വീണ്ടും വരുന്നതായിരിക്കും.’-ഇര്‍ഫാന്‍ ഖാന്‍ പറഞ്ഞു.

pathram desk 2:
Related Post
Leave a Comment