നിഷ മാണിയുടെ മരുമകളല്ലേ അപ്പോ പിന്നെ ഇതിനപ്പുറവും പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ.. നിഷ ജോസിന്റെ പുസ്തകത്തിലെ പരാമര്‍ശത്തോട് പ്രതികരിച്ച് പി.സി ജോര്‍ജ്

തിരുവനന്തപുരം: ട്രെയിനില്‍ വെച്ച് തന്നെ ഒരു നേതാവിന്റെ മകന്‍ അപമാനിക്കാന്‍ ശ്രമിച്ചവെന്ന ജോസ് കെ മാണി എംപിയുടെ ഭാര്യ നിഷയുടെ പ്രസ്താവനയോട് പ്രതികരിച്ച് പി.സി ജോര്‍ജ് എം.എല്‍.എ. ഇതൊക്കെ ഒരു പുസ്തകം ഇറക്കുന്നതിന് മുന്‍പുള്ള പബ്ലിസിറ്റിക്ക് വേണ്ടിയുള്ള പരിപാടികളാണെന്ന് പി.സി ജോര്‍ജ് തുറന്നടിച്ചു.

നിഷയുടെ പുസ്തകത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത് പി.സി ജോര്‍ജിന്റെ മകനാണെന്ന് അഭ്യൂഹം പരന്നിരുന്നു. ഇതിന് കാരണം പുസ്തകത്തിലെ ചില പരാമര്‍ശങ്ങളായിരുന്നു.

നിഷ മാണിയുടെ മരുമകളല്ലേ അപ്പോ പിന്നെ ഇതിലപ്പുറം പറഞ്ഞില്ലെങ്കിലേ അതിശയമുള്ളു. പിന്നെ ഇങ്ങനെയൊക്കെ പറയുമ്പോള്‍ അത് മാധ്യമങ്ങള്‍ വാര്‍ത്തയാക്കും, അതിലും വലിയ പബ്ലിസിറ്റി പുസ്തകത്തിന് വേറെ വേണോ എന്നും പി സി ജോര്‍ജ് ചോദിക്കുന്നു. ഒരു എം പി ആയ ജോസ് കെ മാണിയുടെ ഭാര്യയോട് ആരെങ്കിലും അപമര്യാദയായി പെരുമാറാന്‍ ധൈര്യം കാണിക്കുമോ എന്നും ഒരു എംപി വിചാരിച്ചാല്‍ നിസ്സാരമായി അവനെ പിടിക്കരുതോ എന്നും പി സി ചോദിക്കുന്നു.

അടുത്ത തെരഞ്ഞെടുപ്പില്‍ പാലായില്‍ നിന്ന് മത്സരിക്കാനാണ് നിഷയുടെ പരിപാടിയെന്നും അതിന്റെ ഭാഗമാണ് ഈ പുസ്തകവും ആരോപണവുമെന്നും പിസി ജോര്‍ജ് പറയുന്നു. രണ്ട് ദിവസം മുന്‍പ് ദയാവധത്തിനെ കുറിച്ച് കോടതിയുടെ ഒരു വിധി വന്നപ്പോള്‍ മുതല്‍ മാണിയെക്കുറിച്ചാണ് ചിന്ത. പാലായില്‍ മത്സരിക്കാന്‍ പലരും ആഗ്രഹിക്കുന്ന സാഹചര്യത്തില്‍ മാണിയുടെ മേല്‍ ഒരു കണ്ണുള്ളത് നന്നായിരിക്കുമെന്നും പിസി ജോര്‍ജ് പറയുന്നു. മാണിയെ അപായപ്പെടുത്താന്‍ പോലും മടിക്കാത്തവരാണ് ഇവരെന്നും ജോര്‍ജ് പറയുന്നു.

അതേസമയം പുസ്തകത്തില്‍ നല്‍കിയ സൂചനകള്‍ക്ക് അപ്പുറം പി സി ജോര്‍ജ്ജിന്റെ മകനാണെന്ന അഭ്യൂഹങ്ങളോട് പ്രതികരിക്കാന്‍ നിഷ ഇതുവരെ തയ്യാറായിട്ടില്ല. നിഷ നല്‍കുന്ന സൂചന വെച്ച് സോഷ്യല്‍ മീഡിയയില്‍ വന്ന പ്രചരണം ഷോണ്‍ ജോര്‍ജ്ജിനെ ലക്ഷ്യമിട്ടായിരുന്നു. അപകടത്തില്‍പ്പെട്ട് തിരുവനന്തപുരത്ത് ആശുപത്രിയില്‍ കിടക്കുന്ന ഭാര്യാപിതാവിനെ കാണാന്‍ വന്നതാണെന്ന് ഉദ്ദേശിച്ചത് ജഗതിയെ കാണാന്‍ ഷോണ്‍ എത്തിയതാണെന്ന വിധത്തിലാണ് വ്യാഖ്യാനം വന്നത്.

pathram desk 1:
Related Post
Leave a Comment