കൊച്ചി: മട്ടാഞ്ചേരി എന്ന ചിത്രത്തിന്റെ പ്രദര്‍ശനം നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി. സിനിമ പ്രദര്‍ശിപ്പിക്കുന്നത് തടയണമെന്നുമാവശ്യപ്പെട്ട് പൊതുതാല്‍പര്യ ഹര്‍ജിയാണ് സമര്‍പ്പിച്ചിരിക്കുന്നത്.
മട്ടാഞ്ചേരിയെ മയക്കുമരുന്ന് മാഫിയകളുടേയും ഗുണ്ടാസംഘങ്ങളുടേയും കേന്ദ്രമാക്കിയാണ് സിനിമയില്‍ ചിത്രീകരിച്ചിട്ടുള്ളതെന്ന് ഹര്‍ജിയില്‍ പറയുന്നു.കൊച്ചി കൂട്ടായ്മ എന്ന സംഘടനയുടെ പ്രസിഡന്റ് ടി.എം റിഫാസാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. നാടിന്റെ യഥാര്‍ഥ സംസ്‌ക്കാരവും ചരിത്രവും മറച്ച്വെച്ച് കൊണ്ട് ചിത്രീകരിച്ച സിനിമ നിരോധിക്കണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം. ഫുട്ബാള്‍ താരം ഐ.എം വിജയനും ലാലും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്ന ചിത്രമാണിത്.
Leave a Comment