തഹരീകെ ഇന്‍സാഫ പാര്‍ട്ടി അധ്യക്ഷന്‍ ഇമ്രാന്‍ ഖാന് നേരെ റാലിക്കിടെ ചെരുപ്പേറ്. പഞ്ചാബ് പ്രവിശ്യയിലെ ഗുജറത നഗരത്തില്‍ വാഹനത്തില്‍ നിന്ന് ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ ഇമ്രാന്‍ ഖാന് നേരെ ആക്രമി ചെരുപ്പെറിഞ്ഞത്. ഇമ്രാന്‍ ഖാന് വലതുവശത്തായി നില്‍ക്കുകയായിരുന്ന പാര്‍ട്ടി നേതാവ് അലീം ഖാന്റെ നെഞ്ചിലാണ് ചെരിപ്പു പതിച്ചത്. ആക്രമണത്തെ തുടര്‍ന്ന് ഇമ്രാന്‍ പ്രസംഗം അവസാനിപ്പിച്ചു.
ഒരാഴ്ചക്കിടെ പാകിസ്താനില്‍ രാഷട്രീയക്കാര്‍ക്കുനേരെ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിത്. ലാഹോറിലെ ജാമിഅ നഈമിയ മതപാഠശാലയിലെ പരിപാടിയില്‍ സംസാരിക്കുന്നതിനിടെ പാക് മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിനുനേരെ കഴിഞ്ഞ ഞായറാഴ്ച വിദ്യാര്‍ഥി ചെരിപ്പെറിഞ്ഞിരുന്നു. സംഭവത്തില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയതിട്ടുണ്ട്.
ശനിയാഴ്ച സിയാല്‍കോട്ടില്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്ന പാക് വിദേശകാര്യ മന്ത്രി ഖ്വാജ ആസിഫിന്റെ മുഖത്ത് ഒരാള്‍ മഷിയൊഴിച്ചിരുന്നു. ഈ സംഭവത്തിലും ഒരാളെ പൊലീസ് അറസറ്റ് ചെയതിട്ടുണ്ട്.
Leave a Comment