സുഗതന്റെ ആത്മഹത്യ, ജാമ്യത്തിലിറങ്ങിയ സിപിഐ പ്രവര്‍ത്തകര്‍ക്ക് സ്വീകരണം

കൊല്ലം: ഇളമ്പലില്‍ സുഗതന്‍ എന്ന പ്രവാസി ജീവനൊടുക്കിയ കേസിലെ പ്രതികളായവര്‍ക്ക് എഐവൈഎഫ് സ്വീകരണം നല്‍കി. ജാമ്യത്തിലിറങ്ങിയ മൂന്ന് എഐവൈഎഫ് പ്രവര്‍ത്തകര്‍ക്കാണ് സ്വീകരണം നല്‍കിയത് . പുനലൂരില്‍ വച്ചാണ് സ്വീകരണ ചടങ്ങുകള്‍ നടന്നത്.

എഐവൈഎഫ് പ്രവര്‍ത്തകര്‍ വര്‍ക്ക്ഷോപ്പിന് മുന്നില്‍ കൊടികുത്തിയതില്‍ മനംനൊന്താണ് പ്രവാസി പുനലൂര്‍ ഐക്കരക്കോണം വാഴമണ്‍ ആലുവിളവീട്ടില്‍ സുഗതന്‍ (64) തൂങ്ങിമരിച്ചത്. നിര്‍മാണത്തിലിരുന്ന വര്‍ക് ഷോപ്പിലാണ് സുഗതന്‍ ജീവനൊടുക്കിയത്. സുഗതന്‍ വര്‍ക്ഷോപ് നിര്‍മാണത്തിനായി പാട്ടത്തിനെടുത്ത സ്ഥലത്തു ഷെഡ് കെട്ടിയിരുന്നു. ഈ സ്ഥലം വയല്‍നികത്തിയതാണെന്ന് ആരോപിച്ച് എഐവൈഎഫ് കൊടികുത്തിയിരുന്നത്. ഷെഡ് പൊളിക്കേണ്ടി വരുമെന്ന മാനസികവിഷമത്തിലാണു സുഗതന്‍ ആത്മഹത്യ ചെയ്തത്. എ.ഐ.വൈ.എഫിന്റെ ദ്രോഹം കൊണ്ടാണ് സുഗതന്‍ ആത്മഹത്യ ചെയ്തതെന്ന് മകന്‍ സുജിത് പരാതി നല്‍കിയിരുന്നു.

pathram desk 2:
Related Post
Leave a Comment