ഒടിയന്‍ മാണിക്യന്‍ ഞെട്ടിക്കുമെന്നുള്ളത് ഉറപ്പ്……..അതിസാഹസിക രംഗങ്ങളുടെ മേക്കിംഗ് വീഡിയോ പുറത്ത്

ശ്രീകുമാര്‍ മേനോനൊരുക്കുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ മേക്കിംഗ് വീഡിയോ എത്തി. അവസാനഷെഡ്യൂള്‍ ആരംഭിച്ചിരിക്കുകയാണ് പാലക്കാട്, കോങ്ങാട്, ഒളപ്പമണ്ണ മന എന്നിവിടങ്ങളിലായിട്ടാണ് ഷൂട്ടിംഗ് നടക്കുന്നത്. മലയാള സിനിമയില്‍ ഇതുവരെ നിര്‍മ്മിച്ച സിനിമകളെ പിന്നിലാക്കി, ഏറ്റവുമധികം ബജറ്റില്‍ നിര്‍മ്മിക്കുന്ന സിനിമ ഒടിയനാണെന്നാണ് റിപ്പോര്‍ട്ടുകള്‍.ബിഗ് റിലീസായിട്ടാണ് ഒടിയന്‍ തിയറ്ററുകളിലേക്ക് എത്തുന്നത്. ഓണം റിലീസായിട്ടായിരിക്കും ചിത്രം എത്തുക. സിനിമയിലെ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ഒടിയന്‍ മാണിക്യന്റെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നിരുന്നു.

pathram desk 2:
Related Post
Leave a Comment