കായംകുളം കൊച്ചുണ്ണിയുടെ ചിത്രീകരണത്തിനിടയില്‍ അപകടം, നിവിന്‍ പോളി ആശുപത്രിയില്‍

കായംകുളം കൊച്ചുണ്ണിയുടെ ചിത്രീകരണത്തിനിടയില്‍ നിവിന്‍ പോളിക്ക് പരുക്ക്. ഇടതു കയ്യിന്റെ എല്ലിനാണ് പരുക്ക് പറ്റിയിരിക്കുന്നത്.ഗോവയില്‍ ചിത്രീകരണം നടക്കുന്നതിനിടയിലാണ് സംഭവം. പരുക്കേറ്റതിനെ തുടര്‍ന്ന് 15 ദിവസത്തെ വിശ്രമത്തിന് ശേഷമാണ് നിവിന്‍ പോളി ചിത്രീകരണത്തിനായി തിരിച്ചു വരുന്നത്.

അതേസമയം ഗോവയിലെ ഷെഡ്യൂള്‍ പൂര്‍ത്തികരിച്ചിട്ട് ശ്രീലങ്കയില്‍ ചിത്രീകരണം നടത്താനിരിക്കെയാണ് അപകടം. 20 ദിവസം ദൈര്‍ഘ്യമുള്ള അവസാനഷെഡ്യൂളാണ് ഇതെന്നും റിപ്പോര്‍ട്ടുകളുണ്ട്.മോഹന്‍ലാലിന്റെ ഒപ്പം നിവിന്‍ പോളി ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് കായംകുളം കൊച്ചുണ്ണി.

pathram desk 2:
Related Post
Leave a Comment