ചെങ്ങന്നൂരില്‍ ഡി വിജയകുമാര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഡി.വിജയകുമാറിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. സ്ഥാനാര്‍ത്ഥിത്വത്തിന് ഹൈക്കമാന്റ് അംഗീകാരം നല്‍കി.ചെങ്ങന്നൂര്‍ സ്വദേശിയായ ഇദ്ദേഹത്തിന് പ്രാദേശികമായുള്ള ജനസ്സമ്മതി കണക്കിലെടുത്താണ് സ്ഥാനാര്‍ത്ഥിയാക്കിയത്.

അറുപത്തിയഞ്ചുകാരനായ വിജയകുമാര്‍ നേരത്തേ അഭിഭാഷകനായിരുന്നു. ചങ്ങനാശേരി എന്‍എസ്എസ് കോളജില്‍ നിന്നു ചരിത്രത്തില്‍ ബിരുദം. കോളജില്‍ കെഎസ്‌യു യൂണിറ്റ് വൈസ് പ്രസിഡന്റായി പൊതുരംഗത്തു പ്രവര്‍ത്തിച്ചു തുടങ്ങി.ജബല്‍പൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നു പൊളിറ്റിക്കല്‍സയന്‍സില്‍ ബിരുദാനന്തര ബിരുദവും എല്‍എല്‍ബിയും നേടി. യൂത്ത് കോണ്‍ഗ്രസ് ചെങ്ങന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, 1979 മുതല്‍ 1992 വരെ ഡിസിസി സെക്രട്ടറി.

ഐഎന്‍ടിയുസി ജില്ലാ വൈസ് പ്രസിഡന്റ്, കെപിസിസി അംഗം , നിര്‍വാഹകസമിതി അംഗം. ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്, സ്‌കൗട്ട്‌സ് ആന്ഡ് ഗൈഡ്‌സ് മാവേലിക്കര ഡിസ്ട്രിക്ട് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

pathram desk 2:
Related Post
Leave a Comment