ഇഷ്ടമായി..! സൗബി ചക്കരെയെന്ന് ദുല്‍ഖര്‍

‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിന്റെ ടീസറാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം. സൗബിന്‍ ആദ്യമായി നായകനാകുന്നചിത്രമാണ് ഇത്. ടീസറിന് നല്ല അഭിപ്രായമാണ് ലഭിക്കുന്നത്. ആരാധകര്‍ക്ക് ഇഷ്ടപ്പെട്ടതു പോലെ ദുല്‍ഖര്‍ സല്‍മാനും ടീസര്‍ പെരുത്ത് ഇഷ്ടമായിരിക്കുകയാണ്. ‘ഇഷ്ടമായി സൗബി ചക്കരെ’ എന്ന കുറിപ്പോടെയാണ് ദുല്‍ഖര്‍ ടീസര്‍ ഷെയര്‍ ചെയ്തത്.
സ്വാഭാവികമായ ഒരു പെണ്ണുകാണലാണ് ടീസറില്‍ കാണിച്ചിരിക്കുന്നത്. പ്ലസ്ടു തോറ്റ യുവാവ് വിദ്യാസമ്പന്നയായ പെണ്‍കുട്ടിയെ കാണാന്‍ ചെല്ലുമ്പോഴുണ്ടാകുന്ന സംഭവങ്ങളാണ് സ്വാഭാവികമായി അവതരിപ്പിച്ചിരിക്കുന്നത്.
മലപ്പുറത്തിന്റെ ഫുട്‌ബോള്‍ കമ്പമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. സൗബിനൊപ്പം സുഡാനിയായി അഭിനയിക്കുന്നത് നൈജീരിയയില്‍ നിന്നുള്ള സാമുവല്‍ എബിയോള റോബിന്‍സണ്‍ ആണ്. ഈ മാസം 23ന് ചിത്രം റിലീസ് ചെയ്യും.

pathram:
Related Post
Leave a Comment