മേടക്കൂറ് ( അശ്വതി, ഭരണി, കാര്‍ത്തിക 1/4): ജോലിയില്‍ ഉയര്‍ച്ചയുണ്ടാകും, സുഹൃത്തുക്കളുടെ സഹായം ലഭിക്കും, സാഹസിക പ്രവര്‍ത്തികളില്‍ നിന്നും വിട്ടു നില്‍ക്കണം.
ഇടവക്കൂറ് ( കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2):ദൂരയാത്രകളുണ്ടാകും, സാമ്പത്തികമായി ചെലവ് അധികരിക്കും, ബന്ധുഗുണം ഉണ്ടാകും.
മിഥുനക്കൂറ് ( മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4): ആരോഗ്യക്കാര്യങ്ങളില്‍ ശ്രദ്ധ വേണം, ശ്രദ്ധക്കുറവ് കൊണ്ട് വീഴ്ചകള്‍ വരാതെ ശ്രദ്ധിക്കണം.
കര്‍ക്കിടകക്കൂറ് ( പുണര്‍തം 1/4, പൂയം, ആയില്യം): സാമ്പത്തിക നേട്ടങ്ങളുണ്ടാകും, ശത്രുക്കളെ പരാജയപ്പെടുത്തും, എല്ലാക്കാര്യങ്ങളിലും തന്ത്രപരമായി ഇടപെടും.
ചിങ്ങക്കൂറ് ( മകം, പൂരം, ഉത്രം 1/4): കാര്യവിജയം, സാമ്പത്തികലാഭം, ഉദ്ദിഷ്ടകാര്യ സിദ്ധി എന്നിവയുണ്ടാകും.
കന്നിക്കൂറ് ( ഉത്രം 3/4, അത്തം, ചിത്തിര 1/2):മാനസിക സമ്മര്‍ദം വര്‍ധിക്കും, ഉത്തരവാദിത്വങ്ങള്‍ വര്‍ധിക്കും, ദൂരസഞ്ചാരം ഉണ്ടാകും.
തുലാക്കൂറ് ( ചിത്തിര 1/2, ചോതി, വിശാഖം 3/4): അകാരണമായി ഭയം അനുഭവപ്പെടും, തര്‍ക്കങ്ങളിലേര്‍പ്പെടാതെ ശ്രദ്ധിക്കണം, സാമ്പത്തിക പ്രയാസങ്ങളുണ്ടാകും.
വൃശ്ചികക്കൂറ് ( വിശാഖം 1/4, അനിഴം, തൃക്കേട്ട): പുത്രന്റെ പക്വതയാര്‍ന്ന സമീപനത്തില്‍ ആശ്വാസം തോന്നും, സാമ്പത്തിക പ്രയാസങ്ങളെ തരണം ചെയ്യും.
ധനുക്കൂറ് ( മൂലം, പൂരാടം , ഉത്രാടം 1/4): വാക്കുകള്‍ ശ്രദ്ധയോടെ ഉപയോഗിക്കണം, ആശങ്കകള്‍ ഒഴിവാക്കണം, ആരോഗ്യക്കാര്യത്തില്‍ ശ്രദ്ധ വേണം.
മകരക്കൂറ് ( ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2): ഇഷ്ടഭക്ഷണ സമൃദ്ധി, ഉദ്ദിഷ്ടകാര്യസിദ്ധി, സാമ്പത്തിക നേട്ടം എന്നിവയുണ്ടാകും.
കുംഭക്കൂറ് ( അവിട്ടം 1/2, ചതയം, പുരുരുട്ടാതി 3/4): ദൂരദേശയാത്രയും അലച്ചിലും ഉണ്ടാകും, സാമ്പത്തികമായി ബുദ്ധിമുട്ടുകളെ തരണം ചെയ്യേണ്ടി വരും.
മീനക്കൂറ് ( പുരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി): ബന്ധുസമാഗമവും സാമ്പത്തിക നേട്ടങ്ങളുണ്ടാകും, പലപ്രകാരത്തിലും സഹായങ്ങളുണ്ടാകും.
Leave a Comment