മാണിക്യമലരായ പൂവി സെന്‍സേഷന്‍ പ്രിയ വാര്യര്‍ ബോളിവുഡിലേക്ക്, ചിത്രത്തില്‍ നായകനാകുന്നത്…

മുംബൈ: മാണിക്യമലരായ പൂവി സെന്‍സേഷന്‍ പ്രിയ വാര്യര്‍ ബോളിവുഡ് താരം രണ്‍വീര്‍ സിംഗിന്റെ പുതിയ ചിത്രത്തില്‍ പ്രിയ നായികയാകുമെന്നാണ് റിപ്പോര്‍ട്ട്. ഹിറ്റ് മേക്കര്‍ രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന സിംബയില്‍ പ്രിയ നായികയാകുമെന്നാണ് റിപ്പോര്‍ട്ട്.

കരണ്‍ ജോഹറാണ് ചിത്രം നിര്‍മ്മിക്കുന്നത്. രണ്‍വീര്‍ പൊലീസ് ഉദ്യോഗസ്ഥാനായി എത്തുന്ന ചിത്രത്തിലേക്ക് പ്രിയയെ സൈന്‍ ചെയ്യാന്‍ കരണിന് താല്‍പര്യമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സോഷ്യല്‍ മീഡിയ സെന്‍സേഷനായി മാറിയ പ്രിയ രണ്‍വീറിന്റെ കടുത്ത ആരാധികയുമാണ്.

വിവാദചിത്രം പത്മാവതിയില്‍ ഏറെ പ്രശംസ നേടിയ കഥാപാത്രത്തെ അവതരിപ്പിച്ച രണ്‍വീറിന്റെ പുതിയ ചിത്രം ഗള്ളി ബോയി ആണ്.

pathram desk 1:
Leave a Comment