സെക്‌സ് മനുഷ്യന്റെ വിശപ്പും വികാരവുമാണ്… ലൈംഗികവികാരം നമ്മില്‍ ഉണര്‍ത്തുന്ന സുഖാനുഭൂതി നമ്മള്‍ കളഞ്ഞു കുളിക്കുകയാണെന്ന് വിദ്യാ ബാലന്‍

ദാമ്പത്യം എന്ന നിയന്ത്രണ വലയത്തിനുള്ളില്‍ മാത്രം ഒതുക്കേണ്ട ഒന്നല്ല സെക്സെന്ന് വിദ്യാ ബാലന്‍. ഇത് മനുഷ്യന്റെ രണ്ടാമത്തെ വിശപ്പും വികാരവുമാണെന്നും താരം പറഞ്ഞു. അവസാനമായി പുറത്തിറങ്ങിയ തുമാരി സുലു എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ വേളകളില്‍ സംസാരിച്ചപ്പോഴാണ് താരം സെക്സിനെക്കുറിച്ച് തുറന്നു സംസാരിച്ചത്.

”സെക്സ് മനുഷ്യരുടെ രണ്ടാമത്തെ വിശപ്പും വികാരവുമാണ്. അതേക്കുറിച്ച് സംസാരിക്കാനെന്തിനു മടിക്കുന്നു? ദാമ്പത്യം എന്ന നിയന്ത്രണ വലയത്തിനുള്ളില്‍ മാത്രമേ സെക്സില്‍ ഇടപെടാനാവൂ എന്നും അത് ജന്മം നല്‍കുന്ന ഒരു പ്രക്രിയകൂടിയാണെന്നും മാത്രമാണ് നമ്മുടെ ഇന്ത്യന്‍ സാംസ്‌കാരികത അനുശാസിക്കുന്നത്.

ഇത് നമ്മുടെ ലൈംഗിക ഉത്തേജനത്തെ, ഇണചേരുമ്പോഴുള്ള പരമാനന്ദത്തെ തടയിടുകയല്ലേ ചെയ്യുക? ഒരു സമ്പൂര്‍ണലൈംഗിക ആസ്വാദനം ഇവിടെ നഷ്ടപ്പെടുകയല്ലേ ചെയ്യുന്നത്?

ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. എങ്കിലും ഇന്നുവരെ സെക്സിനെക്കുറിച്ച് പരസ്യമായി സംസാരിക്കുന്ന ഒരു പ്രവണത ഇവിടെയില്ല എന്നത് എനിക്ക് തമാശയായിട്ടാണ് തോന്നുന്നത്. കാരണം സെക്സിനെക്കുറിച്ച് നാം വേണ്ടത്ര പ്രാധാന്യം നല്‍കുന്നില്ല.

മറിച്ച് അതൊക്കെ ദാമ്പത്യ ബന്ധത്തിലൂടെ മാത്രമേ പ്രകടിപ്പിക്കാനാവൂ എന്നും സന്താനങ്ങളെ ഉല്പാദിപ്പിക്കാന്‍ മാത്രമുള്ള ഒരു കര്‍മ്മമാണെന്നും വിശ്വസിക്കുന്നു.

അതേസമയം ലൈംഗികവികാരം നമ്മില്‍ ഉണര്‍ത്തുന്ന സുഖാനുഭൂതി, അത് അനുഭവിക്കുമ്പോഴുള്ള അത്യാനന്ദം, രതിമൂര്‍ച്ച, അതിനോടനുബന്ധിച്ചുള്ള നിര്‍വൃതിജനകമായ അവസ്ഥ ഇതൊക്കെ നാം കളഞ്ഞുകുളിക്കുകയാണ് ചെയ്യുക” വിദ്യ പറയുന്നു.

സെക്സിനെക്കുറിച്ചുള്ള ഇത്തരം മിഥ്യാബോധം നാം ഉപേക്ഷിക്കാനുള്ള സന്ദര്‍ഭമാണിതെന്നാണ് വിദ്യയുടെ വാദം. സെക്സിനെക്കുറിച്ചുള്ള ഈ അബദ്ധജടിലമായ ധാരണകള്‍ മാറ്റണം. ഓരോ അമ്മമാരും തങ്ങളുടെ കുട്ടികള്‍ക്ക് സെക്സിനെക്കുറിച്ച് ബോധവല്‍ക്കരണം നടത്തേണ്ടതുണ്ടെവിദ്യാ ബാലന്‍ പറഞ്ഞു.

വിദ്യയുടെ ‘തുമാരാ സുലു’ എന്ന പടം അടുത്തിടെ റിലീസാകുകയുണ്ടായി. ഈ സിനിമ ഒരേസമയം വ്യാപകമായ വിമര്‍ശനങ്ങളും അഭിനന്ദനങ്ങളും നേടിയിരിന്നു.

pathram desk 1:
Leave a Comment