തടവുകാരനായ സഖാവായി മമ്മൂട്ടി!!! തകര്‍ത്തുവാരി ‘പരോള്‍’ ടീസര്‍

കൊച്ചി: മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ശരത് സന്ദിത്ത് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം പരോളിന്റെ ടീസര്‍ പുറത്ത്. എഡിസി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ആന്റണി ഡിക്രൂസാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ജയിലില്‍ നിന്നുള്ള ദൃശ്യങ്ങള്‍ക്കൊപ്പം കമ്മ്യൂണിസ്റ്റ് സമരങ്ങളുടെയും ദൃശ്യങ്ങളാണ് ടീസറിലുള്ളത്. ഒരു മെക്സിക്കന്‍ അപാരത, സഖാവ്, സി.ഐ.എ തുടങ്ങിയ കമ്മ്യൂണിസ്റ്റ് ചിത്രങ്ങള്‍ക്ക് പിന്നാലെയാണ് പരോളിന്റെ വരവ്. വേണു സംവിധാനം ചെയ്ത മുന്നറിയിപ്പിന് ശേഷം മമ്മൂട്ടി നായകനായ ജയില്‍ ചിത്രം കൂടിയാണ് പരോള്‍. അര്‍ഥം, ഭൂതക്കണ്ണാടി, മതിലുകള്‍ തുടങ്ങിയ ജയില്‍ പശ്ചാത്തലമായുള്ള മമ്മൂട്ടി ചിത്രങ്ങള്‍ വന്‍ വിജയങ്ങളായിരുന്നു.

കര്‍ഷകനായ സഖാവ് അലക്സിന്റെ റോളിലാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. പേര് സൂചിപ്പിക്കുന്നതുപോലെ തടവ് കാലഘട്ടവും മറ്റ് സംഭവങ്ങളുമാണ് ചിത്രത്തില്‍ പ്രമേയമാകുന്നത്. അജിത് പൂജപ്പുരയുടേതാണ് തിരക്കഥ. മമ്മൂട്ടിക്ക് പുറമെ മിയ ജോര്‍ജ്ജ്, ഇനിയ, സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട്, സുധീര്‍ കരമന, ലാലു അലക്സ്, അലന്‍സിയര്‍, ശശി കലിംഗ, ഇര്‍ഷാദ് അലി, കൃഷ്ണകുമാര്‍, ബാലാജി, എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

pathram desk 1:
Related Post
Leave a Comment