സഹോദരനുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടാന്‍ ഷമി നിര്‍ബന്ധിച്ച് മുറിയിലേക്ക് തള്ളിവിട്ടു!!! ഹസീബ് കടന്നു പിടിച്ചപ്പോള്‍ താന്‍ നിലവിളിച്ചെന്നും ഷമിയുടെ ഭാര്യ ഹസിന്‍

ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്കെതിരെ വീണ്ടും ഗുരുതരമായ ആരോപണങ്ങളുമായി ഭാര്യ ഹസിന്‍ ജഹാന്‍ രംഗത്ത്. സഹോദരനുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടാന്‍ ഷമി നിര്‍ബന്ധിച്ചെന്നും അദ്ദേഹത്തിന്റെ സഹോദരന്‍ മോശമായ രീതിയില്‍ തന്നെ സ്പര്‍ശിച്ചതായും ഹസിന്‍ ജഹാന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് സംഭവം നടന്നതെന്നും ഹസിന്‍ ജഹാന്‍ പറഞ്ഞു.

‘ഷമി മുറിക്ക് പുറത്തുനിന്നാണ് എന്നോട് ഇക്കാര്യം പറഞ്ഞത്. തുടര്‍ന്ന് എന്നെ നിര്‍ബന്ധിച്ച് ഹസീബിന്റെ (ഷമിയുടെ സഹോദരന്‍) മുറിയിലേക്ക് തള്ളിവിട്ടു. ഹസീബുമായി ശാരീരികബന്ധം ഉണ്ടാക്കാനാണ് ആവശ്യപ്പെട്ടത്. ഹസീബ് എന്നെ കടന്ന് പിടിച്ചപ്പോള്‍ ഞാന്‍ നിലിവിളിച്ചു. അപ്പോള്‍ മാത്രമാണ് ഷമി വാതില്‍ തുറന്നത്’, ഹസിന്‍ പറയുന്നു. ഡിഎന്‍യ്ക്ക് ആണ് ഹസിനെ ഉദ്ദരിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഹസിന്റെ പരാതിയെ തുടര്‍ന്ന് ഷമിക്കെതിരെ കൊലപാതക ശ്രമം, ലൈംഗികപീഡനം, ഗാര്‍ഹിക പീഡനം എന്നിവയ്ക്ക് പൊലീസ് കേസെടുത്തിട്ടുണ്ട്. ഹസിന് ഭ്രാന്തായിരിക്കുകയാണെന്നും തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കേണ്ടി വരുമെന്നും ഷമി പറഞ്ഞിരുന്നു.

ഹസിന്‍ ഷമിയ്ക്കെതിരെ ഹസിന്‍ കൊല്‍ക്കത്ത പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് പൊലീസ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഷമിയുടെ കരിയറിന് തന്നെ വെല്ലുവിളിയാകുന്ന വെളിപ്പെടുത്തലുമായാണ് ഹസിന്‍ ജഹാന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. താരത്തിനെതിരെ വാതുവയ്പ് ആരോപണമാണ് ഹസിന്‍ ഉയര്‍ത്തിയത്. താരം വാതുവയ്പുകാരുമായി ബന്ധപ്പെട്ടെന്നും അവരില്‍ നിന്നും പണം വാങ്ങിയെന്നുമാണ് ഹസിന്റെ ആരോപണം.

ഷമിയ്ക്ക് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടെന്നും തന്നെ കൊല്ലുമെന്നടക്കം ഭീഷണിപ്പെടുത്തിയിരുന്നതായും കഴിഞ്ഞ ദിവസം ഹസിന്‍ ജഹാന്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹസിന്‍ പരാതിയുമായി കൊല്‍ക്കത്ത പൊലീസ് സ്റ്റേഷനിലെത്തിയത്. ഷമിയ്ക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെയാണ് പരാതി. താരവും കുടുംബവും കഴിഞ്ഞ രണ്ട് കൊല്ലമായി തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നും കൊല്ലാന്‍ ശ്രമിച്ചിരുന്നുവെന്നുമാണ് പരാതിയില്‍ പറയുന്നത്.

pathram desk 1:
Related Post
Leave a Comment