ശത്രുക്കളില്‍ നിന്നും ശല്യമുണ്ടാകും; ഭക്ഷ്യവിഷബാധയേല്‍ക്കാതെ ശ്രദ്ധിക്കണം; നിങ്ങളുടെ ഇന്ന് (10-03-2018)

ജോതിഷ സംബന്ധമായ നിങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നു…
(ജ്യോതിഷാചാര്യ ഷാജി. പി.എ. 9995373305)

മേടക്കൂറ് ( അശ്വതി, ഭരണി, കാര്‍ത്തിക 1/4): ഭക്ഷ്യവിഷബാധയേല്‍ക്കാതെ ശ്രദ്ധിക്കണം, ദീര്‍ഘയാത്രകകളുണ്ടാകും, മംഗളകര്‍മങ്ങളില്‍ പങ്കെടുക്കും.

ഇടവക്കൂറ് ( കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2): ത്രുക്കളില്‍ നിന്നും ശല്യമുണ്ടാകും, സാമ്പത്തിക പ്രയാസങ്ങള്‍ അധികരിക്കും, ഭാഗ്യാനുഭവങ്ങളുണ്ടാകും.

മിഥുനക്കൂറ് ( മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4): ഇഷ്ടജനങ്ങളുമായി സഹവര്‍ത്തിത്വം, സാമ്പത്തികമായി ഉന്നതി, തൊഴില്‍രംഗത്ത് മേന്മ.

കര്‍ക്കിടകക്കൂറ് ( പുണര്‍തം 1/4, പൂയം, ആയില്യം): ശത്രുക്കളെ തോല്‍പ്പിക്കും, പൂര്‍വികസ്വത്ത് കൈയില്‍ വന്നു ചേരും, ധാരാളം യാത്രകള്‍ വേണ്ടി വരും.

ചിങ്ങക്കൂറ് ( മകം, പൂരം, ഉത്രം 1/4): മാര്‍ഗതടസങ്ങളുണ്ടാകും, സാമ്പത്തിക നഷ്ടങ്ങളുണ്ടാകും, നിരവധി പ്രയാസങ്ങളെ അഭിമുഖീകരിക്കേണ്ടി വരും.

കന്നിക്കൂറ് ( ഉത്രം 3/4, അത്തം, ചിത്തിര 1/2): ഒരുപാട് കാര്യങ്ങള്‍ ഏറ്റെടുക്കുക വഴി ധനനഷ്ടവും സമയനഷ്ടവും ഉണ്ടാകും, ജാഗ്രതയോടെ എല്ലാ രംഗത്തും പ്രവര്‍ത്തിക്കണം.

തുലാക്കൂറ് ( ചിത്തിര 1/2, ചോതി, വിശാഖം 3/4): കുടുംബത്തില്‍ സന്തോഷകരമായ അനുഭവങ്ങളുണ്ടാകും, സന്താനങ്ങള്‍ നിമിത്തം സന്തോഷകരമായ അനുഭവങ്ങളുണ്ടാകും.

വൃശ്ചികക്കൂറ് ( വിശാഖം 1/4, അനിഴം, തൃക്കേട്ട): വാക്കുകള്‍ ശ്രദ്ധയോടെ ഉപയോഗിക്കണം, അലസതമൂലം കാര്യങ്ങളില്‍ തടസമുണ്ടാകും.

ധനുക്കൂറ് ( മൂലം, പൂരാടം , ഉത്രാടം 1/4): ഇഷ്ടഭക്ഷണ സമൃദ്ധി, ഉദ്ദിഷ്ടകാര്യസിദ്ധി, ധനലാഭം, കാര്‍ഷികരംഗത്ത് നേട്ടം എന്നിവയുണ്ടാകും.

മകരക്കൂറ് ( ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2): ജോലിയില്‍ സമ്മര്‍ദങ്ങളുണ്ടാകും, സുഹൃത്തുക്കളുടെ സഹായം ലഭിക്കും.

കുംഭക്കൂറ് ( അവിട്ടം 1/2, ചതയം, പുരുരുട്ടാതി 3/4): ലോണ്‍, ചിട്ടി എന്നിവയില്‍ നിന്നും നേട്ടം, ഏറ്റെടുത്ത പ്രൊജക്റ്റുകള്‍ കൃത്യസമയത്ത് ചെയ്തു തീര്‍ക്കും.

മീനക്കൂറ് ( പുരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി): തൊഴില്‍രംഗത്ത് നേട്ടങ്ങളുണ്ടാകും, ഉദ്ദിഷ്ടകാര്യ സിദ്ധി, സാമ്പത്തിക ലാഭം എന്നിവയുണ്ടാകും.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment