വിവാഹവേദിയില്‍ പെണ്‍കുട്ടിക്കൊപ്പം നൃത്തം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു!!! (വീഡിയോ)

രാജസ്ഥാന്‍: വിവാഹവേദിയില്‍ പെണ്‍കുട്ടിയോടൊപ്പം നൃത്തം ചെയ്യുന്നതിനിടെ യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീണു മരിച്ചു. രാജസ്ഥാനിലാണ് സംഭവം. പെണ്‍കുട്ടിയുടെ കൂടെ വേദിയില്‍ നൃത്തം ചെയ്യുന്നതിനിടെ യുവാവ് പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. പെണ്‍കുട്ടിയോടൊപ്പം നൃത്തം ചെയ്യുന്ന യുവാവിനെയും പിന്നീട് കുഴഞ്ഞുവീഴുന്നതും വീഡിയോയില്‍ കാണാം.

നൃത്തം ചെയ്യുന്നതിനിടയില്‍ യുവാവ് നിലത്ത് വീണെങ്കിലും ആരും അത്ര കാര്യമായി എടുത്തില്ല. മാത്രമല്ല വീണത് കണ്ടിട്ടും ഡാന്‍സിന്റെ ഭാഗമായി കാണിച്ചതാണെന്ന് കരുതി കൂടെ കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയും നൃത്തം തുടരുകയായിരുന്നു. എന്നാല്‍ അല്‍പം സമയം കഴിഞ്ഞിട്ടും യുവാവ് എഴുന്നേല്‍ക്കാത്തതിനാലാണ് എല്ലാവരും നോക്കിയത്.

ബോധരഹിതനായ യുവാവിനെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതിനുമുമ്പ് തന്നെ യുവാവ് മരിച്ചിരുന്നു.

pathram desk 1:
Related Post
Leave a Comment