സോളാര്‍ കമ്മീഷന്‍ നിയമനത്തിലെ കാബിനറ്റ് നോട്ട് കാണാനില്ല

കൊച്ചി: സോളാര്‍ കമ്മീഷന്‍ നിയമനത്തിലെ കാബിനറ്റ് നോട്ട് കാണാനില്ലെന്ന് സര്‍ക്കാര്‍. ഉമ്മന്‍ചാണ്ടിയുടെ ഓഫീസാണ് കാബിനറ്റ് നോട്ട് തയ്യാറാക്കിയത്. അജണ്ടയ്ക്ക് പുറത്താണ് മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തത്. സര്‍ക്കാരിന്റെ അധികസത്യവാങ്മൂലം ഹൈക്കോടതയില്‍. നിയമനത്തിന്റെ കാബിനറ്റ് രേഖകള്‍ നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. ,സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അധിക സത്യവാങ്മൂലത്തിലാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം കേസില്‍ ഉമ്മന്‍ചാണ്ടിയുടെ വാദങ്ങള്‍ക്ക് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം മറുപടി നല്‍കിയിരുന്നു. സരിതയുടെ കത്തിനെ അടിസ്ഥാനമാക്കിയല്ല കമ്മീഷന്‍ റിപ്പോര്‍ട്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ രേഖകളും തെളിവുകളും കമ്മീഷന് മുന്നിലെത്തിയിട്ടുണ്ട്. ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്ക് സരിതയുമായുള്ള ബന്ധം സുവ്യക്തമാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.
കമ്മീഷന്‍ നിയമനം നിയമപരമല്ല എന്നും സരിതിയുടെ കത്തിനെ മാത്രം അടിസ്ഥാനമാക്കിയാണ് സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ട് തയാറാക്കിയത് എന്നുമായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ വാദം. മന്ത്രിസഭയില്‍ അഭിപ്രായ രൂപീകരണം ഇല്ലാത്തത് കൊണ്ട് മാത്രം കമ്മീഷനെ തളളി പറയാന്‍ ആവില്ല. സോളാര്‍ കമ്മീഷന്റെ നിയമനം സാധുവാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

pathram:
Leave a Comment