ആരാധിക എന്നു പറഞ്ഞാല്‍ ഇതാണ്, ആരാധനമൂത്ത് സഞ്ജയ് ദത്തിനോട് യുവതി ചെയ്യ്തത് കണ്ട് എല്ലാവരും ഞെട്ടി !!

ആരാധനമൂത്ത് പലതും ചെയ്യുന്നത് കണ്ടിട്ടുണ്ട്.എന്നാല്‍ ഇപ്പോള്‍ എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ് നിഷി ഹരീഷ് ചന്ദ്ര.കടുത്ത ആരാധികയായ നിഷി ഹരീഷ് ചന്ദ്ര ത്രിപാഠി മരിച്ചത് തനിക്കുള്ളതെല്ലാം പ്രിയതാരം സഞ്ജയ് ദത്തിന്റെ പേരില്‍ എഴുതിവെച്ചിട്ട്. ബാങ്ക് ലോക്കറിലും അക്കൗണ്ടിലും അവശേഷിക്കുന്ന പണം മുഴുവന്‍ സഞ്ജയ് ദത്തിന് ഇഷ്ടദാനം ചെയ്യുന്നു എന്ന രേഖയും ഇവര്‍ തയ്യാറാക്കിയിരുന്നു. വാര്‍ദ്ധക്യ സഹജമായ രോഗത്തെ തുടര്‍ന്ന് ജനുവരി 15 നായിരുന്നു 65കാരിയായ നിഷി മരണമടഞ്ഞത്.

മരണാനന്തരം ഈ പണത്തിന് അവകാശി സഞ്ജയ് ദത്ത് ആയിരിക്കും എന്നുപറഞ്ഞ് ബാങ്ക് രേഖകളിലും മറ്റും സഞ്ജയ് ദത്തിന്റെ പേരും വിലാസവും ഇവര്‍ നല്‍കിയിരുന്നു. നിരവധി തവണ ബാങ്ക് ഓഫ് ബറോഡയുടെ വാക്കോഷ്വര്‍ ശാഖയിലേയ്ക്ക് ഇവര്‍ കത്തെഴുതി. കോടിക്കണക്കിന് രൂപയുടെ സ്വത്തെല്ലാം പ്രിയതാരത്തിന്റെ പേരില്‍ എഴുതിവച്ചിരിക്കുന്ന വിവരം മരണശേഷമാണ് ബന്ധുക്കള്‍ അറിയുന്നത്.

അവിവാഹിതയായ നിഷി എണ്‍പതുവയസ്സുള്ള അമ്മയ്ക്കും മൂന്ന് സഹോദരങ്ങള്‍ക്കൊപ്പം മലബാര്‍ ഹില്ലിയിലെ ത്രിവേണി അപ്പാര്‍ട്ട്‌മെന്റിലായിരുന്നു താമസം. മരണാനന്തരം നടന്ന പ്രാര്‍ത്ഥനായോഗത്തിന് ശേഷമാണ് സ്വത്തുക്കളെല്ലാം സഞ്ജയ് ദത്തിന്റെ പേരില്‍ എഴുതിവെച്ച രേഖകളുടെ പകര്‍പ്പുകള്‍ ബന്ധുക്കളുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് മുംബൈ പോലീസ് ഇക്കാര്യം സഞ്ജയ് ദത്തിനെ അറിയിച്ചു.

വിവരമറിഞ്ഞ സഞ്ജയ് ദത്ത് തുക സ്വീകരിക്കാന്‍ തയ്യാറായില്ല. മാത്രമല്ല എല്ലാ തുകയും നിഷിയുടെ കുടുംബത്തിന് തന്നെ തിരികെ ഏല്‍പ്പിക്കണമെന്നും ബാങ്കിനോട് ആവശ്യപ്പെട്ടു. ‘ഷഹേബ് ബീവി ഓര്‍ ഗാങ്സ്റ്റര്‍ 3’ എന്ന സിനിമയുമായി ബന്ധപ്പെട്ട് കൊല്‍ക്കത്തയിലാണ് താരം.
താരങ്ങളോടുള്ള ആരാധന മൂലം സമ്മാനങ്ങള്‍ നല്‍കുന്നതും, ചിലര്‍ സ്വന്തം മക്കള്‍ക്ക് താരങ്ങളുടെ പേരിടുന്നതും പതിവാണ്. എന്നാല്‍ ഈ സംഭവം തന്നെ ശരിക്കും ഞെട്ടിച്ചു . നിഷി ആരാണെന്ന് എനിക്ക് അറിയില്ല, ആരാധന മൂലം നല്‍കുന്ന ഈ തുക സ്വീകരിക്കാന്‍ തനിക്ക് കഴിയില്ലെന്നും സഞ്ജയ് വ്യക്തമാക്കി.

pathram desk 2:
Related Post
Leave a Comment