സ്‌ക്രിപ്റ്റ് ചര്‍ച്ച ചെയ്യാനുണ്ടെന്ന് പറഞ്ഞ് മുറിയിലേക്ക് വിളിപ്പിച്ച് അവിടെ വച്ച് ലൈംഗികമായി ഉപദ്രവിച്ചു: നടി

സോള്‍: കൊറിയന്‍ സംവിധായകന്‍ കിം കിഡുക്കിനെതിരെ നടിയുടെ ലൈഗികാരോപണം. ദക്ഷിണ കൊറിയയില്‍ മീടൂ ക്യാമ്പയിന്‍ ശക്തമായതിനെ തുടര്‍ന്നുള്ള നടി തനിക്ക് നേരിട്ട ലൈംഗിക അതിക്രമത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.

ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ കിം തന്റെ ഹോട്ടല്‍ മുറിയില്‍ കയറാന്‍ തുടര്‍ച്ചയായി ശ്രമിച്ചു എന്നാണ് നടി ആരോപിച്ചത്. ‘പല രാത്രികളില്‍ അയാള്‍ എന്റെ മുറിയിലേക്ക് കയറാന്‍ ശ്രമിച്ചു. നിരവധി തവണ നിര്‍ത്താതെ എന്റെ മുറിയിലേക്ക് വിളിച്ചുകൊണ്ടെ ഇരുന്നു. ഞാന്‍ പ്രതികരിച്ചപ്പോഴാണ് നിര്‍ത്തിയത്. പിന്നീട് സ്‌ക്രിപ്റ്റ് ചര്‍ച്ച ചെയ്യാനുണ്ടെന്ന് പറഞ്ഞ് കിം എന്നെ മുറിയിലേക്ക് വിളിപ്പിച്ചു. അവിടെ വച്ച് എന്നെ ലൈംഗികമായി ഉപദ്രവിച്ചു’- നടി എം.ബി.സി ടെലിവിഷനോട് പറഞ്ഞു.

ചിത്രത്തിലെ നായകന്‍ ചോ ജീഹ്യുനും തന്നെ റേപ്പ് ചെയ്തതായി നടി ആരോപിച്ചു. ‘അവര്‍ രണ്ടു പേരും നടിമാരെ റേപ്പ് ചെയ്തതിന്റെ വീരവാദങ്ങള്‍ പറഞ്ഞിരുന്നു. അവര്‍ക്കിടയില്‍ അതൊരു മത്സരമായിരുന്നു.’സംഭവത്തിന് ശേഷം താന്‍ അഭിനയം നിര്‍ത്തി കുറേ നാള്‍ ചികിത്സയിലായിരുന്നെന്നും നടി വെളിപ്പെടുത്തി.

എന്നാല്‍ വാര്‍ത്തകള്‍ തെറ്റാണെന്നും പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നും കിം എം.ബി.സി ടെലിവിഷനോട് പറഞ്ഞു.’ഞാന്‍ തെറ്റുകാരനാണ്, പക്ഷേ ഞാന്‍ ഒരിക്കലും ആരെയും ഉപദ്രവിച്ചിട്ടില്ല. സിനിമാ സംവിധായകന്‍ എന്ന് പദവി എന്റെ വ്യക്തിപരമായ ആഗ്രഹങ്ങള്‍ നിറവേറ്റാന്‍ ഉപയോഗിച്ചിട്ടില്ല. വാര്‍ത്തകള്‍ സത്യത്തില്‍ നിന്ന് വളരെ അകലെയാണ്.’, കിം പറഞ്ഞു.

pathram desk 2:
Related Post
Leave a Comment