സോഷ്യല്‍മീഡിയയുടെ വിജയം ! ഷാഹിന വീണ്ടും എത്തും ഉടന്‍ പണത്തില്‍ വീണ്ടും കളിക്കാന്‍

സ്വകാര്യ ചാനലായ മഴവില്‍ മനോരമ നടത്തുന്ന ഉടന്‍ പണം പരിപാടിയില്‍ വീണ്ടും കളിക്കാന്‍ പറവൂര്‍ സ്വദേശി ഷാഹിന എത്തുന്നു.മനപ്പൂര്‍വം ഷാഹിനയെ ഒഴുവാക്കിയതിനെതിരെ സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്ന പ്രതിഷേധത്തിന്റെ ഫലമായാണ് വീണ്ടും മത്സരിപ്പിക്കാന്‍ ചാനല്‍ അധികാരികള്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്.

മത്സരത്തിന്റെ അവസാന ഘട്ടത്തില്‍് എടിഎം മെഷീന്‍ ആവശ്യപ്പെട്ട പ്രകാരം പെണ്‍കുട്ടി നന്നായി ഡാന്‍സ് കളിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരിപാടിയില്‍ നിന്ന് പുറത്താക്കിയത്. ഇതിനെതിരെ സമൂഹമാധ്യമങ്ങളില്‍ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. ഷാഹിനയെ തിരിച്ചു കൊണ്ടുവന്ന് മത്സരിപ്പിക്കാന്‍ നീക്കം നടക്കുന്നതായാണ് വിവരം. കൂടാതെ അവതാരകരായ മാത്തുകുട്ടിയും കല്ലുവും മാപ്പു പറഞ്ഞേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ചാനല്‍ അധികൃതര്‍ ഇതുസംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

സംഭവം പുറത്തുവന്നതോടെ മാത്തുക്കുട്ടിയുടെ ഫെയ്സ്ബുക്ക് പേജില്‍ ജനങ്ങള്‍ ‘പൊങ്കാല’യിട്ടതായാണ് വിവരം. മത്സരാര്‍ത്ഥി കൂടുതല്‍ പണം നേടുമെന്നായപ്പോള്‍ ഡാന്‍സ് കളിപ്പിച്ചു തോല്‍പിച്ചുവെന്നാണ് ഫെയ്‌സ്ബുക്കിലും മറ്റും ഉയര്‍ന്ന പ്രധാന ആക്ഷേപം. പെട്ടെന്നു പുറത്താകുമെന്ന് കരുതിയ പെണ്‍കുട്ടി ഒരു ലൈഫ് ലൈന്‍ പോലുമില്ലാതെ വിജയിച്ചു കയറിയപ്പോഴാണ് ചാനലധികൃതര്‍ ഇത്തരമൊരു നീക്കം നടത്തി പുറത്താക്കിയത്.എന്നാല്‍ ഈ പ്രതിഷേധങ്ങള്‍ കണ്ടിരിക്കുകയാണ്.

pathram desk 2:
Related Post
Leave a Comment