ഇത് ദൈവത്തിന്റെ കയ്യൊപ്പുള്ള വിധി

കോട്ടയം: സിസ്റ്റര്‍ അഭയ കേസില്‍ നിന്ന് കുറ്റവിമുക്തനാക്കിയ കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് ഫാ. ജോസ് പുതൃക്കയില്‍. ദൈവത്തിന്റെ കയ്യൊപ്പുള്ള വിധിയാണിതെന്നും ഫാദര്‍ പ്രതികരിച്ചു. അഭയ കേസില്‍ അപക്വമായ പെരുമാറ്റം പോലും തന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. നിരപരാധിത്വം കോടതിയെ അറിയിച്ചു. കോടതി അത് അംഗീകരിച്ചതിന് ദൈവത്തിന് നന്ദി പറയുന്നു.

നിയമ യുദ്ധത്തിനൊപ്പം ആത്മീയ പോരാട്ടവും താന്‍ നടത്തി. തന്റെ നിരപരാധിത്വം കോടതിയെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞത് ദൈവത്തിന്റെ കാരുണ്യം കൊണ്ടാണ്. കേസ് അവസാനിച്ച ശേഷം ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ മുന്നില്‍ കൊണ്ടുവരുമെന്നും ജോസ് പുതൃക്കയില്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

pathram desk 2:
Related Post
Leave a Comment