ശുഹൈബ് കേസ് സി.ബി.ഐയ്ക്ക് വിട്ടുകൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവ് സര്‍ക്കാരിനേറ്റ തിരിച്ചടിയെന്ന് കെ.സുധാകരന്‍

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബ് കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം സി.ബി.ഐയ്ക്ക് വിട്ടുകൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവ് സര്‍ക്കാരിനേറ്റ തിരിച്ചടിയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍.സത്യം തെളിയിക്കാന്‍ കഴിവുണ്ടെന്ന് കോടതി തെളിയിച്ചു. അധികാരം കൊണ്ട് അന്വേഷണം അട്ടിമറിക്കാമെന്ന വ്യാമോഹമാണ് ഇല്ലാതായത്.വിധിയില്‍ ഏറെ സന്തോഷമുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

സംഭവത്തില്‍ ഉന്നതര്‍ക്കും പങ്കുണ്ടെന്ന് ഉറപ്പാണ്. യഥാര്‍ഥ പ്രതികള്‍ ശിക്ഷിക്കപ്പെടുമെന്ന വിശ്വാസമുണ്ട്. ലക്ഷ്യം കാണുന്നതുവരെ സമരം ചെയ്യാന്‍ തയാറായിരുന്നുവെന്നും സുധാകരന്‍ പറഞ്ഞു

pathram desk 2:
Related Post
Leave a Comment