തൊണ്ടിമുതലും ദൃക്‌സാക്ഷിയ്ക്കും ശേഷം ഫഹദും സുരാജും വീണ്ടും ഒന്നിക്കുന്നു; ബി.ഉണ്ണികൃഷ്ണന്റെ സംവിധാനത്തിലൊരുങ്ങുന്ന സിനിമയുടെ ചിത്രീകരണം മേയില്‍ ആരംഭിക്കും

കൊച്ചി: തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിനു ശേഷം ഫഹദ് ഫാസിലും സുരാജ് വെഞ്ഞാറമൂടും വീണ്ടും ഒന്നിക്കുന്നു. വില്ലനുശേഷം ബി. ഉണ്ണികൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ലൈന്‍ ഓഫ് കളേര്‍സിന്റെ ബാനറില്‍ അരുണാണ് ചിത്രം നിര്‍മിക്കുന്നത്. ബി ഉണ്ണികൃഷ്ണന്റെ ഉടമസ്ഥതയിലുള്ള ആര്‍.ഡി ഇലുമിനേഷന്‍സ് ചിത്രം വിതരണത്തിനെത്തിക്കും.

തൊണ്ടിമുതലിന് തിരക്കഥ എഴുതിയ സജീവ് പാഴൂരിന്റേതാണ് കഥ. ബി. ഉണ്ണികൃഷ്ണനും ദിലീഷ് നായരും ചേര്‍ന്നാണ് തിരക്കഥയെഴുതുന്നത്. സിനിമയ്ക്ക് ഇതുവരെ പേരിട്ടിട്ടില്ല. ആക്ഷേപഹാസ്യത്തിലൂന്നിയായിരിക്കും കഥ പറച്ചില്‍.

സിദ്ദീഖ്, പ്രശസ്ത തമിഴ്സംവിധായകനും നടനുമായ മഹേന്ദ്രന്‍ എന്നിവരാണ് മറ്റുതാരങ്ങള്‍. കൂടാെത ഒട്ടേറെ പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. രാഹുല്‍ രാജാണ് സംഗീതം നിര്‍വ്വഹിക്കുന്നത്.

മേയ് മാസത്തില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. കാന്തല്ലൂര്‍, മറയൂര്‍ എറണാകുളം നാസിക്, കാശി എന്നിവിടങ്ങളാകും ലൊക്കേഷന്‍സ്.

pathram desk 1:
Related Post
Leave a Comment