ശ്രീദേവിയില്ലാത്ത ജാന്‍വിയുടെ ആദ്യ പിറന്നാള്‍

അമ്മ ശ്രീദേവി കൂടെയില്ലാതെയുള്ള ജാന്‍വിയുടെ ആദ്യ പിറന്നാളാണ് ഇന്ന്. കഴിഞ്ഞ ഇരുപത് വര്‍ഷങ്ങളായി അമ്മ ഉണ്ടായിരുന്നു ദുഃഖങ്ങളിലും സുഖങ്ങളിലും ജാന്‍വിയെ ചേര്‍ത്തുപിടിക്കാന്‍. ശ്രീദേവിയുടെ വേര്‍പാടില്‍ ജാന്‍വിക്കും കുടുംബത്തിനും ധൈര്യം പകര്‍ന്ന് കൂടെ നില്‍ക്കുന്നത് കപൂര്‍ കുടുംബമാണ്. ജാന്‍വിയുടെ 21ാം പിറന്നാള്‍ ദിനത്തില്‍ അനില്‍ കപൂറിന്റെ മകള്‍ സോനം കപൂര്‍ ജാന്‍വിക്ക് മനോഹരമായ ഒരു ആശംസ നേര്‍ന്നിരിക്കുകയാണ്.

കഴിഞ്ഞ ജന്മദിനത്തിന് മകള്‍ക്ക് ആശംസകള്‍ നേരാന്‍ ശ്രീദേവി കൂടെയുണ്ടായിരുന്നു. ”ഈ ലോകത്ത് എനിക്ക് ഏറ്റവും വിലപ്പെട്ട എന്റെ മാലാഖക്ക് പിറന്നാള്‍ ആശംസകള്‍” എന്നുപറഞ്ഞ് പഴയക്കാല ചിത്രം പങ്കുവച്ചായിരുന്നു ശ്രീദേവി കഴിഞ്ഞ വര്‍ഷം മകള്‍ക്ക് ആശംസകള്‍ നേര്‍ന്നത്.

pathram desk 2:
Related Post
Leave a Comment