ചര്‍ച്ച പരാജയപ്പെട്ടു, നഴ്സുമാരുടെ സമരം തുടരും

കൊച്ചി: ചേര്‍ത്തല കെവിഎം ആശുപത്രിയിലെ നഴ്സുമാരുടെ സമരം തുടരും. സമരം അവസാനിപ്പിക്കാന്‍ ഇന്ന് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സമരം തുടരാന്‍ തീരുമാനിച്ചത്. സമരം ചെയ്ത നഴ്സുമാര്‍ക്കതിരെ അച്ചടക്ക നടപടി വേണമെന്നാണ് മാനേജ്മെന്റ് നിലപാട്. ഇത് അംഗീകരിക്കില്ലെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷനും നിലപാട് സ്വീകരിച്ചതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടത്. ഇതേ തുടര്‍ന്ന് ഈ മാസം 14 ന് ലേബര്‍ കമ്മീഷണറുമായി വീണ്ടും ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

അഞ്ചു മാസത്തിലധികമായി കെവിഎം ആശുപത്രിയില്‍ യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ സമരം നടത്തിവരികയാണ്. മുമ്പ് മന്ത്രിമാരായ തോമസ് ഐസക്, പി. തിലോത്തമന്‍, എംഎല്‍എ എംഎ ആരിഫ്, കലക്ടര്‍ ടിവി അനുപമ എന്നിവര്‍ സമരം ഒത്തുതീര്‍ക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും നഴ്സുമാര്‍ സമരം അവസാനിപ്പിച്ചിരുന്നില്ല.

ആശുപത്രി മാനേജ്മെന്റ് നഴ്സുമാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതിരിക്കുകയും സമരം ചെയ്യുന്നവര്‍ക്കെതിരെ കുപ്രചരണങ്ങള്‍ നടത്തുകയും ചെയ്തതിന്റെയും അടിസ്ഥാനത്തിലാണ് സമരം തുടര്‍ന്നത്.

pathram desk 2:
Related Post
Leave a Comment