കോട്ടയം: ബാര്‍ കോഴ കേസില്‍ തനിക്കെതിരെ ഗൂഡാലോചനനടന്നെന്ന് കെഎം മാണി. കോടതി നടപടി പൂര്‍ത്തിയായല്‍ ഗൂഢാലോചനക്കാരെ തുറന്നുകാട്ടുമെന്നും മാണി കൂട്ടിച്ചേര്‍ത്തു. മാണിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. മാണിക്കെതിരെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതിന് പിന്നാലെയാണ് മാണിയുടെ പ്രതികരണം.
ചെങ്ങന്നൂര്‍ ഉപതെരഞ്ഞടുപ്പില്‍ കേരളാ കോണ്‍ഗ്രസ് ശക്തി തെളിയിക്കുമെന്നും ചെങ്ങന്നൂര്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രമാണെന്നും അദ്ദേഹം പറഞ്ഞു. ഉള്‍പ്പാര്‍ട്ടി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പാര്‍ട്ടിയുടെ സ്വാധീനം അവിടെ എങ്ങനെ ഉപയോഗിക്കണം എന്നതിനെക്കുറിച്ച് നല്ല ബോധ്യമുണ്ടെന്നും എന്നിരുന്നാലും പ്രത്യേകിച്ച് പ്രഖ്യാപനങ്ങള്‍ ഒന്നും ഇപ്പോള്‍ നടത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പു പ്രഖ്യാപനമൊന്നും ആയിട്ടില്ലാത്തതിനാല്‍ തന്നെ ചെങ്ങന്നൂര്‍ കേരളാ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി ഉണ്ടാകുമോ ഇല്ലയോ എന്നതിനെക്കുറിച്ചൊന്നും ഇപ്പോള്‍ പറയാന്‍ ഉദ്ദേശിക്കുന്നില്ല. ദേശീയ തലത്തില്‍ കോണ്‍ഗ്രസ് ഇനിയും ശക്തി പ്രാപിക്കണം എന്നാണ് ആഗ്രഹം. ഒരു മതേതര പാര്‍ട്ടി എന്ന നിലയില്‍ അത് അനിവാര്യമാണ്- മാണി കൂട്ടിച്ചേര്‍ത്തു.
Leave a Comment