മോഹന്‍ലാല്‍ ഇന്ത്യയിലേക്ക് ഓസ്‌കാര്‍ കൊണ്ടുവരുമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍

മോഹന്‍ലാല്‍ ഭീമനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് രണ്ടാമൂഴം. ശ്രീകുമാര്‍ മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രണ്ടാമൂഴത്തിലൂടെ മോഹന്‍ലാല്‍ ചിലപ്പോള്‍ ഇന്ത്യയിലേയ്ക്ക് ആദ്യ ഓസ്‌കര്‍ കൊണ്ടുവന്നേക്കുമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ പറയുന്നു.

‘ഇത് ഒരു യുദ്ധ സിനിമയല്ല. രണ്ടാമൂഴത്തില്‍ നമ്മള്‍ കാണാന്‍ പോകുന്നത് വേറൊരു രൂപത്തിലുള്ള മോഹന്‍ലാലിനെയാണ്. രണ്ടാമൂഴം എന്ന സിനിമ തന്നെ ഭീമന്റെ മനസ്സിന്റെ യാത്രയാണ്. ഇമോഷണല്‍ ത്രില്ലറാണ് അത്. അതൊരു യുദ്ധ പടമൊന്നുമല്ല. ഭീമന്‍ അനുഭവിക്കുന്ന അപമാനങ്ങള്‍, ഒറ്റപ്പെടല്‍, കഴിവുകള്‍ക്ക് അംഗീകാരം ലഭിക്കാത്തതിനാല്‍ വേദനിക്കുന്ന ഭീമനെയാണ് രണ്ടാമൂഴത്തില്‍ അവതരിപ്പിക്കുന്നത്.’

ഈ ചിത്രത്തിലൂടെ മോഹന്‍ലാല്‍ ഇന്ത്യയിലേക്ക് ഓസ്‌കര്‍ എത്തിക്കുമെന്ന പ്രതീക്ഷയും ശ്രീകുമാര്‍ മേനോന്‍ പങ്കുവെയ്ക്കുന്നു. ‘ഞാന്‍ മുമ്പ് പറഞ്ഞിരുന്നു ഇന്ത്യയിലേക്ക് ആദ്യം ഓസ്‌കര്‍ കൊണ്ടുവരുന്ന നടന്‍ മോഹന്‍ലാലായിരിക്കുമെന്ന്, അത് ഒരു അതിശയോക്തിയല്ല. അതെനിക്കുറപ്പാണ്. കാരണം അത്രമാത്രം ആ കഥാപാത്രത്തെ അറിഞ്ഞു കൊണ്ട് അവതരിപ്പിക്കാന്‍ ഇന്നു ലോകസിനിമയില്‍ മോഹന്‍ലാല്‍ മാത്രമേയുള്ളു’. ശ്രീകുമാര്‍ മേനോന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

1000 കോടി രൂപ മുടക്കിയാണ് ഭീമന്‍ എന്ന ബിഗ്ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിലെ സംഘട്ടനം കൈകാര്യം ചെയ്യുന്നത് പീറ്റര്‍ ഹെയ്നാണ്. 100 ഏക്കറോളം സ്ഥലമാണ് രണ്ടാമൂഴം ചിത്രീകരിക്കാന്‍ ആവശ്യമായിട്ടുള്ളത്. ഇന്ത്യന്‍ സിനിമയിലെ പ്രമുഖ താരങ്ങള്‍ ഈ സിനിമയുടെ ഭാഗമാകുന്നുണ്ട്.

pathram desk 1:
Related Post
Leave a Comment