‘അറിയാന്‍ പാടില്ലാത്തകൊണ്ട് ചോദിക്കുവാ.. ശെരിക്കും ഇങ്ങനെ ഒരു പടമുണ്ടോ…? ക്യാമറ ഓണ്‍ ആക്കീട്ട് തന്നാണോ ഷൂട്ട് ചെയ്തത്? പൂമരത്തിനെതിരെ വീണ്ടും ട്രോള്‍ മഴ

കോഴിക്കോട്: എബ്രിഡ് ഷൈന്‍ സംവിധാനത്തില്‍ ജയറാമിന്റെ മകന്‍ കാളിദാസ് ജയറാം നായകനായെത്തുന്ന പൂമരത്തിന് വീണ്ടും ട്രോളന്‍മാരുടെ പൊങ്കാല. സിനിമ ഇന്ന് റിലീസാകും നാളെ റിലീസാകുമെന്ന് ഒരുപാട് നാളായി ആരാധകര്‍ കാത്തിരിക്കുകയാണ്. നിരവധി തവണ മാറ്റിവെച്ച സിനിമ മാര്‍ച്ച് 9ന് റിലീസിനെത്തുമെന്ന് കാളിദാസ് കഴിഞ്ഞ മാസം ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. അതിന് പിന്നാലെയാണ് റിലീസിങ് തീയതി വീണ്ടും മാറ്റി എന്ന അറിയിപ്പുമായി കാളിദാസ് എത്തിയത്.

‘ചില ടെക്‌നിക്കല്‍ പ്രോബ്ലെംസ് കാരണം മാര്‍ച്ച് 9ന് പൂമരം റിലീസ് എന്നുള്ളത് ചെറുതായിട്ട് ഒന്നു നീട്ടി എന്നുള്ളത് ഒരു നഗ്ന സത്യം, വളരെ കുറച്ചു ദിവസങ്ങളുടെ വിത്യാസം മാത്രമേ ഉണ്ടാവു’ ഇങ്ങനെ ആയിരുന്നു കാളിദാസ് ഫേസ്ബുക്കില്‍ കുറിച്ച്ത്. ഇതാണ് ടോളര്‍മാര്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്.

ഇതോടെ ഒരുകാര്യം ഉറപ്പായി മലയാള സിനിമയില്‍ ഏറ്റവുമധികം ട്രോളുകള്‍ വാരിക്കൂട്ടുന്ന ചിത്രമെന്ന ഖ്യാതി എബ്രിഡ് ഷൈന്റെ പൂമരത്തിന് കിട്ടും. ശെരിക്കും ഇങ്ങനെയൊരു സിനിമ ഉണ്ടോയെന്നുവരെ ട്രോളര്‍മാര്‍ സംശയം ഉന്നയിക്കുന്നു. തനിക്ക് മാത്രം എവിടെന്നാണ് ഇതിന് മാത്രം ടെക്‌നിക്കല്‍ പ്രോബ്ലെം എന്നാണ് ആരാധകര്‍ ഇപ്പോള്‍ കാളിദാസിനോട് ചോദിക്കുന്നത്.

കാളിദാസന്റെ പൂമരം റിലീസും കേരളത്തില്‍ ബി.ജെ.പി ഭരണത്തിലെത്തുന്നതും ഒരുമിച്ചായിരിക്കും എന്നാണ് ത്രിപുര തെരഞ്ഞെടുപ്പ് ഫലത്തിന്റെ ദിവസം തന്നെ തീയതി നീട്ടിയ വാര്‍ത്തയറിഞ്ഞ ട്രോളര്‍മാര്‍ പറയുന്നത്.

pathram desk 1:
Related Post
Leave a Comment