പാര്‍ലമെന്റ് സമ്മേളനത്തിന് ഇന്നു തുടക്കം; പി.എന്‍.ബി തട്ടിപ്പ് പ്രധാന ചര്‍ച്ചാ വിഷയമാകും

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം. വായ്പ തട്ടിപ്പ് നടത്തി രാജ്യംവിട്ട നീരവ് മോദി അടക്കമുള്ളവരുടെ വിഷയങ്ങള്‍ ഉന്നയിച്ച് സര്‍ക്കാരിനെതിരെ പാര്‍ലമെന്റില്‍ ആഞ്ഞടിക്കാനാണ് പ്രതിപക്ഷ നീക്കം. പിഎന്‍ബി തട്ടിപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദീകരണം നല്‍കണമെന്ന് പ്രതിപക്ഷം ഇരുസഭകളിലും ഉന്നയിക്കുമെന്നാണ് സൂചന.

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ വിജയതിളക്കത്തില്‍ നില്‍ക്കുന്ന ബിജെപി പി.ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം അഴിമതിക്കേസില്‍ അറസ്റ്റിലായ വിഷയം സഭയില്‍ ഉയര്‍ത്തിക്കാട്ടുമെന്നും സൂചനകള്‍ ഉണ്ട്. ഇരുസഭകളിലും മാര്‍ച്ച് 31നു മുന്‍പ് ബജറ്റ് പാസാക്കേണ്ടതുണ്ട്.

pathram desk 1:
Related Post
Leave a Comment