തോല്‍ക്കാന്‍ മനസില്ല; പുതിയ സര്‍ക്കാര്‍ വന്നാലും തൃപുരയില്‍ തുടര്‍ന്ന് താഴെത്തട്ടിലുള്ളവര്‍ക്ക് വേണ്ടി പ്രയത്‌നിക്കുമെന്ന് മാണിക്ക് സര്‍ക്കാര്‍

അഗര്‍ത്തല: നീണ്ട 25 കൊല്ലത്തെ ഭരണത്തിന് ശേഷം അധികാര കസേരയില്‍ നിന്നറങ്ങുമ്പോഴും തികഞ്ഞ ആത്മവിശ്വാസത്തില്‍ മാണിക് സര്‍ക്കാര്‍. ‘പുതിയ സര്‍ക്കാര്‍ വന്നാലും താന്‍ ത്രിപുരയില്‍ തുടരുമെന്നും പ്രവര്‍ത്തനങ്ങള്‍ എപ്പോഴും താഴേത്തട്ടിലുള്ളവര്‍ക്ക് വേണ്ടിയായിരിക്കുമെന്നും സര്‍ക്കാര്‍ പറഞ്ഞു. ത്രിപുരയിലെ പാവപ്പെട്ടവര്‍ക്കു സ്വന്തം കാലില്‍ നില്‍ക്കാനുള്ള എല്ലാ പിന്തുണ നല്‍കും. അവരുടെ പ്രശ്നങ്ങള്‍ ഉന്നയിക്കും’, ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സര്‍ക്കാര്‍ പറഞ്ഞു.

വോട്ടിങ് യന്ത്രങ്ങളിലെ കൃത്രിമത്വത്തെക്കുറിച്ചുയര്‍ന്ന ആരോപണങ്ങളെക്കുറിച്ചുള്ള ചോദ്യത്തോടു പ്രതികരിക്കാന്‍ താല്‍പ്പര്യമില്ലെന്ന് അറിയിച്ച അദ്ദേഹം എന്നാല്‍ ബിജെപി പണമുപയോഗിച്ച് ആളുകളെ സ്വാധീനിച്ചെന്നും കായികശക്തിയുപയോഗിച്ചുമാണ് തിരഞ്ഞെടുപ്പില്‍ വിജയിച്ചതെന്നും പറഞ്ഞു.

60 അംഗ നിയമസഭയിലെ 59 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ 43 സീറ്റുകള്‍ നേടി വ്യക്തമായ ഭൂരിപക്ഷം നേടിയാണ് ബി.ജെ.പി ഭരണം നേടിയത്. സിപിഐഎമ്മിന് 16 സീറ്റുകള്‍ മാത്രമേ നേടാനായുള്ളൂ.

pathram desk 1:
Related Post
Leave a Comment