കമല്‍ഹാസന്‍ പിണറായി വിജയനുമായി ചെന്നൈയില്‍ കൂടിക്കാഴ്ച്ച നടത്തി

ചെന്നൈ: മുഖ്യമന്ത്രി പിണറായി വിജയനെ നടനും രാഷ്ട്രീയ നേതാവുമായ കമല്‍ഹാസന്‍ സന്ദര്‍ശിച്ചു.അപ്പോളോ ആശുപത്രിയില്‍ പരിശോധനകള്‍ക്കായി എത്തിയതായിരുന്നു പിണറായി. വൈകീട്ടോടെ ആശുപത്രി വിട്ട മുഖ്യ മന്ത്രിയെ ചൈന്നൈയിലെ ഗസ്റ്റ് ഹൗസിലെത്തിയാണ് കമല്‍ സന്ദര്‍ശിച്ചത്.

മുഖ്യമന്ത്രിയുടെ ആരോഗ്യ വിവരങ്ങള്‍ തിരക്കിയ കമല്‍ തന്റെ രാഷ്ട്രീയ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ സന്ദര്‍ശനത്തിന്റെ ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്.പാര്‍ട്ടി രൂപീകരിച്ച ശേഷം കമല്‍ ഹാസന്‍ ആദ്യമായാണ് പിണറായി വിജയനെ സന്ദര്‍ശിക്കുന്നത്. കഴിഞ്ഞ വര്‍ഷം പിണറായി വിജയനെ കണ്ട് കമല്‍ രാഷ്ട്രീയ പ്രവേശനത്തില്‍ ഉപദേശം തേടിയിരുന്നു.ശനിയാഴ്ച രാവിലെയാണ് മുഖ്യമന്ത്രി അപ്പോളോ ആശുപത്രിയിലെത്തിയത്.

pathram desk 2:
Related Post
Leave a Comment